2020, ഡിസംബർ 15, ചൊവ്വാഴ്ച

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി: LPG gas rates hike, for the second time in 15 days


കൊച്ചി: ഗാർഹിക സിലിണ്ടർ വില വീണ്ടും വർധിപ്പിച്ചു. പാചകവാതക സിലിണ്ടറിന് 50 രൂപ കൂടി ഉയർത്തി. ഇതോടെ സിലിണ്ടറിന് 701 രൂപയായി വില. 15 ദിവസത്തിനിടയിൽ ഇത് രണ്ടാം തവണയാണ് വില വർധിപ്പിക്കുന്നത്. രണ്ട് തവണകളായി 100 രൂപയാണ് കൂട്ടിയത്.

വാണിജ്യപരമായി ഉത്പാദിപ്പിക്കുന്ന സിലിണ്ടറുകളുടെയും വില കൂട്ടിയിട്ടുണ്ട്. 37 രൂപ കൂടി കൂട്ടിയതോടെ ഇതിന്റെ വില 1330 രൂപയായി ഉയർന്നു. പുതുക്കിയ വില ഇന്ന് മുതൽ നിലവിൽ വരും. ഇതിനുമുമ്പ് വില വർധിപ്പിച്ചത് ഡിസംബർ രണ്ടിനാണ്. തൊട്ടുപിന്നാലെയാണ് ദിവസങ്ങൾ വ്യത്യാസത്തിൽ വീണ്ടും വില വർധിക്കുന്നത്. ഇത് സാധാരണക്കാർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

0 comments: