2020, ഡിസംബർ 1, ചൊവ്വാഴ്ച

INSPIRE Scholarship 2020- Application-60000 രൂപ വരെ ലഭിക്കും

 


INSPIRE (Innovation in Science Pursuit for Inspired Research) എന്നത് കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ്  ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയാണ്. മൂന്ന് സ്കീമുകൾ ആണ് ഇൻസ്പയറിനുള്ളത്. യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കിയാണ് സ്കോളർഷിപ്പിന് അർഹരായവരെ തിരഞ്ഞെടുക്കുന്നത്. 

ഇൻസ്പയർ സ്കീംസ് :-

1.സ്കീം ഫോർ ഏർലി അട്രാക്ഷൻ ഓഫ് ടാലന്റ് (SEATS)

10 വയസ്സിനും 15 വയസ്സിനും ഇടയിൽ പ്രായമുള്ള ആറ് മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് ഈ സ്കീം. 5000 രൂപ സ്കോളർഷിപ്പ് 10 ലക്ഷം കുട്ടികൾക്കായി വിതരണം ചെയ്യുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അമ്പതിനായിരം കുട്ടികൾക്ക് സമ്മർ ക്യാമ്പും നടത്തുന്നു.

2. SHE (സ്കോളർഷിപ്പ് ഫോർ ഹയർ എജുക്കേഷൻ)

ബേസിക് സയൻസ് വിഷയങ്ങളിൽ ബാച്ചിലർ, മാസ്റ്റർ ബിരുദങ്ങൾ ചെയ്യുന്ന 10,000 വിദ്യാർഥികൾക്ക് 80,000 രൂപയുടെ വാർഷിക സ്കോളർഷിപ്പ്.

(* ഈ തുകയിൽ അറുപതിനായിരം രൂപ വിദ്യാർഥിക്കും ഇരുപതിനായിരം രൂപം സമ്മർ പ്രോജക്ട് നയിക്കുന്ന ഗവേഷകനുമാണ്.

*പരമാവധി 5 വർഷം. പ്രായപരിധി 17 വയസ്സ് മുതൽ 22 വയസ്സുവരെ)

3. അഷ്വേർഡ് ഓപ്പർച്യൂണിറ്റി ഫോർ റിസർച്ച് കരിയേഴ്സ് (AORC)

എ) അടിസ്ഥാന/പ്രയുക്ത സയൻസ് ശാഖകളിൽ ഡോക്ടറൽ ഗവേഷണം നടത്തുന്നവർക്ക് 1000 ഫെലോഷിപ്പുകൾ. എൻജിനീയറിങ്, മെഡിസിൻ ശാഖകളും ഇതിൽ ഉൾപ്പെടുന്നു. പ്രായപരിധി 22-27 വയസ്സ്.

ബി) 1000 പേർക്ക് ഇൻസ്പയർ ഫാക്കൽറ്റി സ്കീം പ്രകാരം 5 വർഷത്തേക്ക് പോസ്റ്റ് ഡയറക്ടറൽ ഫെലോഷിപ്പ്. പ്രായം 27 മുതൽ 32 വയസ്സ് വരെ.


ഷീ (SHE) പ്രോഗ്രാം- വിശദാംശങ്ങൾ

താഴെപ്പറയുന്ന വിഭാഗങ്ങളെയാണ് ഷീ സ്കോളർഷിപ്പിന് പരിഗണിക്കുക-

  • 1) നാച്ചുറൽ/ബേസിക് സയൻസിൽ Bsc/BS/Integrated Msc/MS പഠിക്കുന്ന, പന്ത്രണ്ടാം ക്ലാസ്  പൂർത്തിയാക്കിയ ബോർഡിലെ ഏറ്റവും ഉയർന്ന 1% വിദ്യാർത്ഥികൾ.
  • 2) NEET, JEE Main, JEE advanced തുടങ്ങിയ മത്സരപരീക്ഷകളുടെ എഴുതി ആദ്യ 10,000 റാങ്കിൽ ഉൾപ്പെട്ട,  Bsc, BS, Integrated Msc/MSC പഠിക്കുന്നവർ.
  • 3) പന്ത്രണ്ടാം ക്ലാസ് പാസായ ബോർഡിലെ വിജയിച്ച കുട്ടികളിൽ ആദ്യം 1% ത്തിൽപ്പെടുന്ന, ഇപ്പോൾ ഐസർ, നൈസർ, UM- DAE- CBS (അണുശക്തി വകുപ്പിലെ സെൻറർ ഫോർ ബേസിക് സയൻസ് - യൂണിവേഴ്സിറ്റി ഓഫ് മുംബൈ), വിശ്വഭാരതി- ശാന്തിനികേതൻ ഇവയിൽ ഏതെങ്കിലും ഒന്നിൽ Integrated MS പഠിക്കുന്നവർ.
  • 4) നാച്ചുറൽ സയൻസിൽ ബാച്ചിലർ/മാസ്റ്റർ ബിരുദം ചെയ്യുന്ന, KVPY യിലൂടെ പ്രവേശനം നേടിയ വിദ്യാർത്ഥികൾ.
  • 5) നാഷണൽ ടാലൻറ് സെർച്ച് എക്സാമിനേഷൻ (NTSE), ജഗദീഷ് ബോസ് നാഷണൽ ടാലന്റ് സെർച്ച് സ്കോളർമാർ, ഇൻറർനാഷണൽ ഒളിമ്പ്യാഡ് മെഡലിസ്റ്റ്, എന്നീ വിഭാഗങ്ങളിൽപ്പെട്ട നാച്ചുറൽ സയൻസിൽ ബാച്ചിലർ/മാസ്റ്റർ ബിരുദം ചെയ്യുന്ന വിദ്യാർത്ഥികൾ.


പാഠ്യവിഷയങ്ങൾ ഏതൊക്കെയായിരിക്കണം?

കെമിസ്ട്രി, മാത്സ്, ഫിസിക്സ്, ബയോളജി, സ്റ്റാറ്റ്സ്, ജിയോളജി, ആസ്ട്രോണമി ആസ്ട്രോഫിസിക്സ് ഇലക്ട്രോണിക്സ് സുവോളജി ബോട്ടണി ബയോകെമിസ്ട്രി ആന്ത്രപ്പോളജി മൈക്രോബയോളജി ജിയോഫിസിക്സ് ജിയോകെമിസ്ട്രി അറ്റ്മോസ്ഫെറിക് സയൻസസ് ഓഷ്യാനിക് സയൻസസ് എന്നിവയിലേതെങ്കിലുമൊന്ന് ആയിരിക്കണം പഠനവിഷയം.

എൻജിനീയറിങ് മെഡിസിൻ മിലിറ്ററി ഡിഫൻസ് സ്റ്റഡീസ് അഗ്രികൾച്ചർ ബയോടെക്നോളജി ബയോഇൻഫർമാറ്റിക്സ് കമ്പ്യൂട്ടർ സയൻസ് എഡ്യൂക്കേഷൻ മുതലായവ പഠിക്കുന്നവരെ പരിഗണിക്കുന്നതല്ല.

വിദൂര വിദ്യാഭ്യാസം ചെയ്യുന്നവർക്കും ഓപ്പൺ സർവകലാശാല വഴി പഠനം നടത്തുന്നവർക്കും ഷീ സ്കോളർഷിപ്പ് ലഭ്യമല്ല.


അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് -

  • ഇപ്പോൾ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞു നിൽക്കുന്നവർക്കും Bsc, BS, Integrated MSC/MS കോഴ്സുകൾ പഠിക്കുന്നവർക്കും അപേക്ഷിക്കാം. 
  • രേഖകളും ഹാർഡ്കോപ്പിയും അയക്കേണ്ടതില്ല. 
  • ഒന്നിലേറെ അപേക്ഷകൾ അയക്കാതിരിക്കാൻ ശ്രദ്ധിക്കുക. 
  • മുൻവർഷങ്ങളിൽ 12 കഴിഞ്ഞവർ അപേക്ഷിക്കേണ്ടതില്ല.


മുൻവർഷങ്ങളിലെ കട്ട് ഓഫ്-

2019ൽ സ്കോളർഷിപ്പ് കിട്ടിയവരുടെ കട്ട് ഓഫ് മാർക്ക് സൈറ്റിൽ പരീക്ഷാബോർഡ് തിരിച്ച് കൊടുത്തിട്ടുണ്ട്.

കേരള സിലബസ്- 97.50%

CBSE - 94.60%

ICSE -96.60%


കൂടുതൽ വിവരങ്ങൾക്ക്:-

www.onlineinspire.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇ-മെയിൽ : inspire.prog-dst@nic.in

വിലാസം : INSPIRE Programme Division, Department of Science and Technology, Technology Bhavan, New Mehrauli road, New Delhi -110 016

ഫോൺ : 0120-4676260














 


0 comments: