2021, ജനുവരി 5, ചൊവ്വാഴ്ച

ടാറ്റാ ട്രസ്റ്റ് സ്കോളർഷിപ്പ് 2020-21; ഈ മാസം 12 വരെ അപേക്ഷിക്കാം; അറിയേണ്ടതെല്ലാം


2021 ലേക്കുള്ള ടാറ്റ ട്രസ്റ്റ് (TATA Trust)  വിതരണം നടത്തുന്ന സ്കോളർഷിപ്പുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ക്ഷണിച്ചിരിക്കുന്ന കോഴ്സുകൾ

  • M.Sc. in neuroscience for women
  • Special Education in B.Ed and M.Ed
  • Masters in speech therapy
  • Aircraft maintenance engineering

✅അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - 2021 ജനുവരി 12

 മുൻവർഷങ്ങളിലെ കട്ട് ഓഫ്

📎മാസ്റ്റേഴ്സ് ഇൻ സ്പീച് തെറാപ്പി -60%

📎സ്പെഷ്യൽ എഡ്യൂക്കേഷൻ ഇൻ ബിഎഡ് ആൻഡ് എംഎഡ് -60%

📎MSC ഇൻ ന്യൂറോസയൻസ്  ഫോർ വിമൺ -60%

📎എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയറിങ് -80%

ശ്രദ്ധിക്കുക :-  2019-20 അധ്യായന വർഷത്തെ മാർക്ക് ഷീറ്റ് കൈവശമുള്ള വിദ്യാർഥികൾക്കേ അപേക്ഷിക്കാനാകൂ.

ഔദ്യോഗിക വെബ്സൈറ്റ് : https://www.tatatrusts.org/


പൊതുവായ നിർദ്ദേശങ്ങൾ

🔹️ ഫോം കൃത്യമായി ശ്രദ്ധചെലുത്തി വായിച്ച ശേഷം മാത്രമേ പൂരിപ്പിക്കാവൂ. ആപ്ലിക്കേഷൻ ഫോം സേവ് ചെയ്യാനോ ഡൗൺലോഡ് ചെയ്ത് കൈവശം വെക്കാനോ സാധ്യമല്ല. ആയതിനാൽ തന്നെ ഒറ്റയിരുപ്പിൽ അപേക്ഷിക്കേണ്ടി വരുന്നതാണ്.

🔹️ ഫീസ് അടയ്ക്കാത്തവരോ ഭാഗികമായി മാത്രം അടച്ചവരോ ഉണ്ടെങ്കിൽ പ്രസ്തുത അപേക്ഷാർഥികൾ ബന്ധപ്പെട്ട സ്ഥാപനമേധാവി സൈൻ ചെയ്ത കത്ത് ഹാജരാക്കേണ്ടതാണ് (കത്തിൻറെ മാതൃക വെബ്സൈറ്റിൽ ലഭ്യമാണ്).

🔹️ ആവശ്യമുള്ള രേഖകൾ മാത്രം ഹാജരാക്കുക. അർഹതപ്പെടാത്തതും, വ്യക്തതയില്ലാത്തതുമായ അപേക്ഷകൾ നിരാകരിക്കപ്പെടുന്നതാണ്.

🔹️ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് കൃത്യവും വ്യക്തവും ആണെന്ന് ഉറപ്പുവരുത്തുക. അക്കൗണ്ട് നമ്പർ, IFSC കോഡ് എന്നിവ കൃത്യമായിരിക്കണം. ആയതിൽ വീഴ്ചവരുത്തിയാൽ ട്രസ്റ്റ് ഓഫീസ് ഭാരവാഹികൾ ഉത്തരവാദികൾ ആയിരിക്കുന്നതല്ല.

🔹️ ടാറ്റ ട്രസ്റ്റ്, ഏജൻസികളെയോ മധ്യസ്ഥരെയോ  സ്കോളർഷിപ്പ് സംബന്ധിച്ച കാര്യങ്ങൾ ഏൽപ്പിച്ചിട്ടില്ല. എന്തെങ്കിലും രീതിയിൽ കബളിപ്പിക്കാൻ ശ്രമം ഉണ്ടായാൽ ട്രസ്റ്റിനെ ബന്ധപ്പെടുക.

🔹️ ആപ്ലിക്കേഷൻ ഫോം ഒരിക്കൽ സബ്മിറ്റ് ചെയ്താൽ പിന്നീട് തിരുത്തലുകൾ സാധ്യമല്ല എന്ന കാര്യം പ്രത്യേകം ഓർക്കുക.

 ആവശ്യമായ രേഖകൾ

  • 2019-20 അധ്യാന വർഷത്തിലെ മാർക്ക് ഷീറ്റുകളുടെ അറ്റസ്റ്റഡ് കോപ്പികൾ. (മാർക്ക് ഷീറ്റ് ലഭ്യമായിട്ടില്ല എങ്കിൽ ആയത് സാക്ഷ്യപ്പെടുത്തുന്ന കോളേജിൽ നിന്നുള്ള കത്ത് ഹാജരാക്കേണ്ടതാണ്).
  • 2020-21 അധ്യായന വർഷത്തിലെ ഫീ റസീപ്റ്റ്. (ഫീസ് അടച്ചില്ലെങ്കിലോ ഭാഗികമായി മാത്രം അടച്ചിട്ടുള്ള ആണെങ്കിലോ, ലഭ്യമാക്കിയിട്ടുള്ള മാതൃകയിൽ കോളേജ് സാക്ഷ്യപ്പെടുത്തിയ കത്ത് നൽകേണ്ടതാണ്)
  • അപേക്ഷകന്റെ പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ആദ്യ പേജിൻറെ കോപ്പി.
  • രക്ഷിതാവിൻറെ പേരിലുള്ള വരുമാന സർട്ടിഫിക്കറ്റ്.

അപേക്ഷാ രീതി

✔ആദ്യമായി ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യുക.

✔ശേഷം ആവശ്യമുള്ള രേഖകൾ (മേൽപ്പറഞ്ഞവ) അറ്റാച്ച് ചെയ്യുക.

✔അപ്ലിക്കേഷൻ ഫോമിൽ ശരിയായ ഇ-മെയിൽ ഐഡി നൽകാൻ ശ്രദ്ധിക്കുക. തുടർന്നുള്ള നിർദ്ദേശങ്ങൾ ഇതിലേക്കായിരിക്കും ലഭിക്കുക.

✔ഒരു കുട്ടിയുടേതായി ഒരു ആപ്ലിക്കേഷൻ മാത്രമേ സ്വീകാര്യമായിരിക്കുകയുള്ളൂ. ഒന്നിൽ കൂടുതൽ ആപ്ലിക്കേഷൻ ഒരു കുട്ടിയുടെ പേരിൽ വന്നാൽ അത് എല്ലാം അസാധുവായി പോകുന്നതാണ്.

✔ഓരോതവണയും അടുത്തടുത്ത ഭാഗങ്ങളിലേക്ക് പോകാനായി next ബട്ടൺ ക്ലിക്ക് ചെയ്ത് പോകുക.

✔ഇത്തരത്തിൽ ആപ്ലിക്കേഷൻ ഫോം പൂർണമായും പൂരിപ്പിച്ച് കഴിഞ്ഞാൽ submit ബട്ടൺ ക്ലിക്ക് ചെയ്യുക. തൽക്ഷണം സ്ക്രീനിൽ acknowledgement message തെളിഞ്ഞു കാണാം. അറ്റാച്ച് ചെയ്ത രേഖകൾ igpadmin@tatatrusts.org എന്ന മെയിൽ ഐഡിയിലേക്ക് ഒറ്റത്തവണ എങ്ങനെ  മെയിലായി അയക്കാം എന്ന് മെസ്സേജ് പറഞ്ഞുതരുന്നു.

  • "<<Stream Name>>-<<Student Name>>"  ഇങ്ങനെയായിരിക്കണം ഇ-മെയിലിന്റെ സബ്ജക്ടിന്റെ ഘടന. (ഉദാ:-  (M.Sc. in Neuroscience for women)-(Swati Sharma))
  • ആപ്ലിക്കേഷൻ ഫോം സബ്മിറ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അറ്റാച്ച് ചെയ്ത രേഖകൾ മെയിലായി അയച്ചില്ലാ എങ്കിൽ പ്രസ്തുത ആപ്ലിക്കേഷനുകൾ സ്വീകരിക്കപ്പെടുന്നതല്ല.
  • അറ്റാച്ച് ചെയ്ത ഫയലുകൾ PDF ഫോർമാറ്റിൽ ആയിരിക്കണം.
  • രേഖകളുടെ പേരുകൾ കൃത്യമായിരിക്കണം.
  • ഒരു അപേക്ഷകന്റെ പേരിൽ ഒന്നിൽ കൂടുതൽ ഇ-മെയിലുകൾ വന്നാൽ അവയിൽ ഒന്നും തന്നെ സ്വീകരിക്കപ്പെടുന്നതല്ല.
✔ആപ്ലിക്കേഷൻ ഫോമും രേഖകളും സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ അവയിൽ തിരുത്തലുകൾ ഒന്നും തന്നെ സാധ്യമല്ല.

✔പഠിക്കുന്ന സ്ട്രീം ഏതെന്ന് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിച്ച് തെരഞ്ഞെടുക്കുക.

✔അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് ശേഷം സമർപ്പിക്കുന്ന അപേക്ഷകൾ ഒരു കാരണവശാലും സ്വീകാര്യമല്ല.

0 comments: