സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആവിഷ്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതിയാണ് ഗൃഹശ്രീ ഭവന പദ്ധതി. 2/3 സെന്റ് ഭൂമിയെങ്കിലും സ്വന്തമായി കൈവശമുള്ള, ദുർബല വരുമാന വിഭാഗത്തിൽപെട്ട, ആളുകൾക്ക് 4 ലക്ഷം രൂപ ചിലവിൽ വീട് നിർമ്മിച്ചു കൊടുക്കുന്ന പദ്ധതിയാണ് ഗൃഹശ്രീ ഭവന പദ്ധതി.
നാല് ലക്ഷം രൂപയിൽ 2 ലക്ഷം രൂപ NGO കളുടെയോ, സന്നദ്ധസംഘടനകളുടെയോ സഹകരണത്തോടെ സർക്കാർ അനുവദിക്കുന്ന സബ്സിഡി രൂപയാണ്. 1 ലക്ഷം രൂപ സ്പോൺസർ വിഹിതവും പിന്നെ ഒരു ലക്ഷം രൂപ ഗുണഭോക്തൃ വിഹിതവും ആണ്. ലൈഫ് മിഷനിൽ വീട് അനുവദിച്ചിട്ടില്ല എന്ന് കാണിച്ചുകൊണ്ടുള്ള സർട്ടിഫിക്കറ്റ് നിർബന്ധമായും പദ്ധതിയിൽ അപേക്ഷിക്കുമ്പോൾ ഹാജരാക്കേണ്ടി വരുന്നതാണ്.
നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച അപേക്ഷ ഈ മാസം 15ന് മുമ്പ് ലഭ്യമാക്കേണ്ടതാണ്. ഫോറങ്ങൾക്കും വിശദ വിവരങ്ങൾക്കുമായി അതത് ജില്ലാ ഓഫീസിനെ ബന്ധപ്പെടുക. പദ്ധതിയിൽ സ്പോൺസർ ചെയ്യാൻ താൽപര്യപ്പെടുന്ന എൻജിഒകളും സന്നദ്ധസംഘടനകളും 15ന് മുമ്പ് തന്നെ ഭവന നിർമ്മാണ ബോർഡിൻറെ ആസ്ഥാനമായ തിരുവനന്തപുരം ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. നേരത്തെ തന്നെ സന്നദ്ധത പ്രകടിപ്പിച്ചരും ഒരിക്കൽക്കൂടി ബന്ധപ്പെട്ട രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് www.kshb.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ : 9495718903, 9846380133
0 comments: