2021, ജനുവരി 14, വ്യാഴാഴ്‌ച

മദർ തെരേസ സ്കോളർഷിപ്പ് 2020-21


2020-21 അദ്ധ്യയനവർഷത്തേക്കുള്ള മദർതെരേസ സ്കോളർഷിപ്പിന് ജനുവരി 27 വരെ അപേക്ഷിക്കാം. സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രാലയം ആണ് സ്കോളർഷിപ്പുകൾ വിതരണം ചെയ്യുന്നത്. കേരളത്തിൽ നഴ്സിംഗ് ഡിപ്ലോമ, പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്കാണ് മദർതെരേസ സ്കോളർഷിപ്പ്.

യോഗ്യത

  • കേരളത്തിലെ സ്ഥിരതാമസക്കാരായ മുസ്‌ലിം, ക്രിസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്സി, ജൈന മത വിഭാഗങ്ങളിൽ പെടുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്.
  • കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയരുത്.
  • മെറിറ്റ് കാറ്റഗറിയിൽ അഡ്മിഷൻ നേടിയവരായിരിക്കണം വിദ്യാർത്ഥികൾ.
സ്കോളർഷിപ്പ് തുക

പ്രതിവർഷം 15,000/- രൂപ

ആവശ്യമുള്ള രേഖകൾ

  • അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച രജിസ്ട്രേഷൻ പ്രിന്റ് ഔട്ട്
  • SSLC, plus two/VHSE എന്നിവയുടെ മാർക്ക് ലിസ്റ്റിന്റെ കോപ്പി
  • അപേക്ഷകന്റെ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് പാസ്സ്ബുക്കിന്റെ ആദ്യപേജിന്റെ കോപ്പി
  • അലോട്ട്മെന്റ് മെമ്മോയുടെ കോപ്പി
  • ആധാർ കാർഡ്/ NPR കാർഡിന്റെ പകർപ്പ്
  • നേറ്റിവിറ്റി സർട്ടിഫിക്കറ്റ്
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • റേഷൻ കാർഡിന്റെ കോപ്പി

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി :- 2021 ജനുവരി 27

അപേക്ഷയും അനുബന്ധ രേഖകളും സ്ഥാപന മേധാവിയെ ഏല്പിക്കേണ്ട അവസാന തീയതി - 28.01.2021

സ്ഥാപനമേധാവി അപ്രൂവൽ നൽകേണ്ട അവസാന തീയതി :- 29.01.2021

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് അപ്രൂവൽ ചെയ്ത അപേക്ഷകൾ എത്തിക്കേണ്ട അവസാന തീയതി :- 03.02.2021

0 comments: