2021, ജനുവരി 19, ചൊവ്വാഴ്ച

JN Tata Endowment Loan For The Higher Education For Indian Students : Apply Before 2021 March 15


തിരുവനന്തപുരം: വിദേശത്ത് ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി ജെ. എൻ. ടാറ്റ എൻഡോവ്മെന്റ് ലോൺ സ്കോളർഷിപ്പിന് മാർച്ച് എട്ടിന് ഉച്ചവരെ അപേക്ഷിക്കാവുന്നതാണ്. http//jntataendownment.org എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യൻ സർവ്വകലാശാല ബിരുദമുള്ള ഇന്ത്യക്കാർക്ക് അപേക്ഷിക്കാവുന്നതാണ്. 60 ശതമാനം മാർക്കോടെ ബിരുദം പാസായിരിക്കണം.  അവസാന വർഷ ബിരുദ വിദ്യാർഥികളെയും പരിഗണിക്കുന്നതാണ്.

 വിദേശ കോഴ്സിന് രണ്ടു വർഷമെങ്കിലും  ദൈർഘ്യം ഉണ്ടെങ്കിൽ രണ്ടാംവർഷ കാർക്കും അപേക്ഷിക്കാവുന്നതാണ്. താൽപര്യമുള്ള വിഷയങ്ങളിൽ ഏത് വിഷയത്തിനും ഫുൾടൈം പിജി,പിഎച്ച്ഡി,പോസ്റ്റ് ഡോക്ടറൽ പഠനഗവേഷണം എന്നിവയിൽ ഏതിനും അപേക്ഷിക്കാവുന്നതാണ്. ഒരു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വായ്പ ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ ഏഴരലക്ഷം രൂപ വരെ ഇനി ഗിഫ്റ്റ് സ്കോളർഷിപ്പും അരലക്ഷം രൂപവരെ യാത്ര ചിലവും ലഭിക്കുന്നതായിരിക്കും. പ്രായപരിധി 2021 ജൂൺ 30ന് 45 വയസ്സ് കവിയരുത്.  കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.







0 comments: