2021 ജനുവരി 20, ബുധനാഴ്‌ച

ക്ഷേമ പെൻഷൻ മസ്റ്ററിങ് 21 മുതൽ



സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾക്ക് ജനുവരി 21 മുതൽ മസ്റ്ററിങ് നടത്താൻ സമയം അനുവദിക്കും.  ജനുവരി  21 മുതൽ ഫെബ്രുവരി 10 വരെയാണ് സമയം അനുവദിക്കുക. സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്താനാണ് തീരുമാനം. ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ളവർ, കിടപ്പു രോഗികൾ എന്നിവർക്ക് ഹോം മസ്റ്ററിംങിനും ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെട്ടവർക്ക് ബന്ധപ്പെട്ട പ്രാദേശിക സർക്കാരുകൾ/ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ എന്നിവ മുഖേന ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാവുന്നതാണ്. മസ്റ്ററിങ് നടത്തുന്നതിനുള്ള മുഴുവൻ ചെലവ് സർക്കാർ വഹിക്കും.

0 comments: