2021, ജനുവരി 18, തിങ്കളാഴ്‌ച

പതിനഞ്ചായിരം രൂപ സ്കോളർഷിപ്പിനായി ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാംതിരുവനന്തപുരം: സർക്കാർ/ സർക്കാർ  എയ്ഡഡ് സ്ഥാപനങ്ങളിൽബിരുദ,ബിരുദ-ബിരുദാനന്തര, തലങ്ങളിൽ ഉന്നത വിജയം നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് ഫെബ്രുവരി അഞ്ച് വരെ അപേക്ഷിക്കാം.

 കേരളത്തിൽ പഠിച്ച സ്ഥിരതാമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ,  സിക്ക്,ബുദ്ധ,പാഴ്സി, ജൈനമത വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ 2019-20 അദ്ധ്യായന വർഷത്തിൽ ബിരുദതലത്തിൽ 80% മാർക്കും, ബിരുദാന്തര ബിരുദതലത്തിൽ 75% മാർക്കും നേടിയവർക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയുക.പതിനഞ്ചായിരം രൂപയാണ് സ്കോളർഷിപ്പ് തുക.  ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.മൈനോറിറ്റി വെൽഫെയറിന്റെ ഒഫീഷ്യൽ വെബ്സൈറ്റ് ആയ www.minoritywelfare.kerala.gov. in എന്ന ഈ വെബ്സൈറ്റിൽ കൂടിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

04712300524,2302090

0 comments: