2021, ജനുവരി 13, ബുധനാഴ്‌ച

പ്ലസ്ടുകാർക്ക് കേന്ദ്ര സേനയിൽ അവസരം -ഇപ്പോൾ അപേക്ഷ കൊടുക്കാം



നാഷണൽ ഡിഫൻസ് അക്കാദമി ആൻഡ് നേവൽ അക്കാദമി പരീക്ഷ 2021 ലേക്കുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ട് യു പി എസ് സി. പ്ലസ് ടു കാർക്കും അവിവാഹിതരായ പുരുഷന്മാർക്കുമാണ്  അപേക്ഷിക്കാൻ അവസരം ഉള്ളത്.  നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും ഇന്ത്യൻ നാവിക അക്കാദമിയിൽ 30 ഒഴിവുകളും ആയി ആകെ 400 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2021 ഏപ്രിൽ 18 നാണ് പരീക്ഷ തീയതി.കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും ആയി രണ്ട് പരീക്ഷാകേന്ദ്രങ്ങൾ ആണുള്ളത്.

 നാഷണൽ ഡിഫൻസ് അക്കാദമിയിലെ  കരസേനയിലേക്കുള്ള അപേക്ഷകർ  പ്ലസ്ടു പാസായിരിക്കണം, ഡിഫൻസ് അക്കാദമിയിലെ വ്യോമസേനയിലേക്കും നാവികസേനയിലേക്കും  ഇന്ത്യൻ നേവൽ അക്കാദമിയിലേക്കുമുള്ള അപേക്ഷകർ ഫിസിക്സ്,കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ വിഷയങ്ങൾ ആയുള്ള പ്ലസ്ടു കോഴ്സ് പാസായവർ ആയിരിക്കണം.  പ്ലസ്ടു ക്ലാസ്സിൽ പഠിക്കുന്നവർക്കും നിബന്ധനകളോടെ പരീക്ഷയെഴുതാം.

 അപേക്ഷകർക്ക് നിശ്ചിത ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. ആവശ്യമായ ഉയരം,ഭാരം,ശരീര അളവുകൾ എന്നിവയുടെ വിശദവിവരങ്ങൾക്ക് www. upsc.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം സന്ദർശിക്കുക.ഈ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. 2002 ജൂലായ് രണ്ടിനും 2005 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം. പരീക്ഷാഫീസ് 100 രൂപയാണ്. എസ്സി, എസ്ടി വിഭാഗക്കാർക്ക് ഫീസ് അടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19.


0 comments: