2021, ജനുവരി 16, ശനിയാഴ്‌ച

ക്ഷേമ പെൻഷൻ ഉയർത്തി; കോവിഡിന് സൗജന്യചികിത്സ നൽകുമെന്ന് ധനമന്ത്രി


 കോവിഡാനന്തര കേരള വികസനത്തിന്റെ രൂപരേഖയാകും ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക്.കേരള ബജറ്റിൽ കോവിഡ അതിജീവനത്തെ കുറിച്ചുള്ള കുരുന്നുകളുടെ കവിതകൾ ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ഓരോ പ്രതിസന്ധിയും പുതിയ അവസരങ്ങളിലേക്കുള്ള പാതയിലാണെന്നും കൊറോണക്കെതിരെ പോരാടി വിജയിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

 കേരള ബജറ്റിൽ ധന മന്ത്രി തോമസ് ഐസക് കോവിഡ്  പോരാട്ടം എണ്ണി പറഞ്ഞു. മാത്രമല്ല കോവിഡിന് സൗജന്യചികിത്സ ഉറപ്പാക്കി. ആരോഗ്യവകുപ്പിന്റെ  ചെലവുകൾക്കുള്ള നിയന്ത്രണം എടുത്തുകളഞ്ഞു.  ആരോഗ്യ വകുപ്പിൽ 4000 തസ്തിക. 2021-22 ആരോഗ്യവകുപ്പിൽ 4000 തസ്തിക സൃഷ്ടിക്കും.  തസ്തികകൾ എങ്ങനെ ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പിന്  തീരുമാനിക്കാവുന്നതാണ്.

 എല്ലാ ക്ഷേമ പെൻഷനുകളും 1600 രൂപയായി ഉയർത്തി,ഏപ്രിൽ മുതൽ ഉയർത്തിയ തുക ലഭിക്കുന്നതായിരിക്കും. തദ്ദേശസ്ഥാപനങ്ങൾക്ക് ആയിരം കോടി അനുവദിച്ചു.മാത്രമല്ല,വികസന ഫണ്ടും, ജനറൽ പർപ്പസ് ഫണ്ട് ഉയർത്തുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.2021-22ൽ  8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അതിൽ മൂന്നു ലക്ഷം തൊഴിൽ അഭ്യസ്തവിദ്യർക്ക് അഞ്ചു ലക്ഷം തൊഴിലവസരങ്ങൾ മറ്റുള്ളവർക്കും ആണ് നൽകാൻ ഉദ്ദേശിക്കുന്നത്.

0 comments: