2021, ജനുവരി 15, വെള്ളിയാഴ്‌ച

പ്രതിഭ സ്കോളർഷിപ്പ് പ്രോഗ്രാം 2020-21; അപേക്ഷ ജനുവരി 31 വരെ; അറിയേണ്ടതെല്ലാം


കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ടെക്നോളജി ആന്റ് എൻവിയോൺമെന്റ് (KSCSTE), അടിസ്ഥാന/പ്രകൃതി ശാസ്ത്രത്തിൽ ഉന്നത വിദ്യാഭ്യാസം തേടുന്ന വിദ്യാർത്ഥികളിൽ നിന്നും സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

KSCSTE അതിന്റെ STARS (സ്റ്റുഡന്റ്സ് വിത്ത് ടാലൻറ് ആൻഡ് ആപ്റ്റിറ്റ്യൂഡ് ഫോർ റിസർച്ച് ഇൻ സയൻസ്) പ്രോഗ്രാമിന് കീഴിൽ പ്രതിഭ സ്കോളർഷിപ്പ് അവാർഡിനാണ് യോഗ്യരായവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നത്

സ്കോളർഷിപ്പ് വിവരങ്ങൾ

കേരള ഹയർ സെക്കൻഡറി ബോർഡ് പരീക്ഷയിൽ യോഗ്യത നേടി ഇന്ത്യയിൽ എവിടെയും ബേസിക്/നാച്ചുറൽ സയൻസിൽ ബി.എസ്.സി/ ഇൻറഗ്രേറ്റഡ് എം.എസ്.സി കോഴ്സുകൾ പഠിക്കുന്നതിനാണ് സ്കോളർഷിപ്പ്. KSCSTE വനിതാ വിഭാഗം ശാസ്ത്രജ്ഞരാണ് പദ്ധതി നടപ്പാക്കിയത്.

യോഗ്യത

🔹️അപേക്ഷകർ കേരളവംശജരായിരിക്കണം. 

🔹️കേരള HSC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുറഞ്ഞത് 90% ശരാശരി മാർക്ക് അല്ലെങ്കിൽ തത്തുല്ല്യ ഗ്രേഡും, കൂടാതെ, എല്ലാ സയൻസ് വിഷയങ്ങൾക്കും കൂടി  കുറഞ്ഞത് 90% ശരാശരി മാർക്കോ, തത്തുല്യ ഗ്രേഡോ ഉണ്ടായിരിക്കണം (SC/ST വിദ്യാർഥികൾക്ക് ഇത് 80% മതിയാകും).

🔹️ബേസിക്/ നാച്ചുറൽ സയൻസിൽ ഡിഗ്രി/ ഇൻറഗ്രേറ്റഡ് M.Sc./ M.Sc. കോഴ്സുകൾ ചെയ്യുന്നവരായിരിക്കണം (ഇന്ത്യയിലെ ഏതെങ്കിലും സ്ഥാപനത്തിൽ).

📌അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :- 2021 ജനുവരി 31

സ്കോളർഷിപ്പ് കാലാവധി

✔സ്കോളർഷിപ്പിന്റെ കാലാവധി തുടക്കത്തിൽ മൂന്ന് വർഷത്തെ ഡിഗ്രി കോഴ്സിനാണ്. 

✔M.Sc കോഴ്സിന് കൂടി സ്കോളർഷിപ്പ് തുടരുന്നതാണ്. ഇതിനായി ഡിഗ്രി കോഴ്സിൽ 75% അഗ്രിഗേറ്റ് മാർക്ക് നേടിയിരിക്കണം. 

✔ഇന്റഗ്രേറ്റഡ് എം.എസ്.സി കോഴ്സിന്റെ നാലാം വർഷത്തിലും സ്കോളർഷിപ്പ് തുടരും. ഇതിനായി കോഴ്സിന്റെ ആദ്യ മൂന്നു വർഷങ്ങളിലായി 75% ആഗ്രിഗേറ്റ് മാർക്ക് നേടിയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

അർഹരായ വിദ്യാർഥികൾക്ക് Pratibha Scholarship web portal വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഔദ്യോഗിക വെബ്സൈറ്റ് - https://kscste.kerala.gov.in/

സംശയങ്ങൾക്കും പരാതികൾക്കും 0471-2548208/2548346 എന്നീ ടെലിഫോൺ നമ്പറുകളിലേക്കോ, was.kscste(at)kerala.gov.in എന്ന മെയിൽ ഐഡിയിലോ ബന്ധപ്പെടുക.

0 comments: