2021, ജനുവരി 15, വെള്ളിയാഴ്‌ച

വെറുതെ "നടന്നാൽ" രൂപ 33,000 കയ്യിൽ ഇരിക്കും! വ്യത്യസ്ത ജോലിയുമായി ഒരു കമ്പനി


യു.കെയിലെ 'ബെഡ്റൂം അത്‌ലറ്റിക്സ്' എന്ന കമ്പനി വിചിത്രമായ ഒരു ജോലി വാഗ്ദാനം ചെയ്യുകയാണ്. വെറുതെ തെക്ക് വടക്ക് നടന്നാൽ പണം കിട്ടുന്നതാണ് പണി. വെറുതെ നടന്നാൽ മാത്രം പോരാ, കാലിൽ ചെരുപ്പണിഞ്ഞു വേണം നടക്കാൻ.

ജോലി ഇങ്ങനെ- കമ്പനി നിർമിക്കുന്ന പുതിയ ഷൂസുകൾ, സ്ലിപ്പറുകൾ, ബൂട്ടുകൾ, ലോഞ്ച് വേയർ മുതലായ ഉൽപ്പന്നങ്ങൾ കാലിൽ ധരിച്ച് നടക്കുക. ഉൽപ്പന്നത്തെ കുറിച്ച് വ്യക്തമായ ധാരണയും അഭിപ്രായവും ഉണ്ടായിരിക്കണം. ഇങ്ങനെ പറഞ്ഞ് ആളുകളുടെ ശ്രദ്ധ തിരിക്കണം. ഒരു സ്ത്രീക്കും ഒരു പുരുഷനും ആണ് ജോലി അവസരം ഉള്ളത്.

മറ്റൊരു ആകർഷകമായ കാര്യം, മാസത്തിൽ രണ്ട് തവണ മാത്രം ജോലി ചെയ്താൽ മതി. ഈ രണ്ടു ദിവസത്തെ ശമ്പളം ആയി നിങ്ങൾക്ക് ലഭിക്കുന്ന തുകയാണ് 33,000 രൂപ. ജോലി കൊണ്ട് രണ്ടാണ് ഗുണം, ഒന്ന് കമ്പനിയുടെ പുത്തൻ ഉൽപ്പന്നങ്ങൾ സൗജന്യമായി ധരിച്ചു നടക്കാം, മറ്റൊന്ന് മാസത്തിൽ രണ്ടു ദിവസത്തെ ജോലിക്ക് 33,000 രൂപ ശമ്പളം. 12 മണിക്കൂർ മാത്രമേ ജോലി ഉണ്ടാവൂ.

ഇതിനുള്ള പരസ്യം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഫെബ്രുവരി അവസാനം വരെ ജോലിക്കുള്ള അപേക്ഷകൾ സ്വീകരിക്കും. പരീക്ഷ പാസ്സാകുന്നവർക്ക് മാർച്ചിൽ ജോലി ലഭിക്കും.

0 comments: