2021, ജനുവരി 4, തിങ്കളാഴ്‌ച

നവജീവൻ: മുതിർന്ന പൗരന്മാർക്കായി സ്വയംതൊഴിൽ വായ്പ പദ്ധതിനവജീവൻ പദ്ധതിപ്രകാരം മുതിർന്ന പൗരന്മാർക്കായി സ്വയം തൊഴിൽ വായ്പ പദ്ധതി. 50-65 പ്രായപരിധിയിൽ ഉള്ളവർക്ക് അമ്പതിനായിരം രൂപവരെ ബാങ്ക് വായ്പ അനുവദിക്കുന്നതാണ്. ബാങ്ക് വായ്പയുടെ 25%(12500 രൂപ) സബ്സിഡി അനുവദിക്കും.ഈ വായ്പ അപേക്ഷിക്കുന്ന അപേക്ഷകൻ വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല.വിധവകൾക്കും 55 വയസ്സ് കഴിഞ്ഞ ഭിന്നശേഷിക്കാർക്കു മുൻഗണന നൽകുന്നതാണ്.

 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത മുതിർന്ന പൗരന്മാർക്ക് സ്വയംതൊഴിൽ ചെയ്യുന്നതിന് ബാങ്കുമായി ബന്ധപ്പെട്ട് വായ്പ നൽകുന്നതാണ് ഈ പദ്ധതി. ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകൾ, സംസ്ഥാന ജില്ലാ സഹകരണ ബാങ്കുകൾ, കേരള ബാങ്ക്, കെഎസ്എഫ്ഇ, മറ്റു പൊതുമേഖല ധനകാര്യ സ്ഥാപനങ്ങൾ എന്നിവ മുഖേനയാണ് വായ്പ ലഭിക്കുന്നത്. employment.kerala.gov.in ൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യാവുന്നതാണ്.കൂടാതെ അപേക്ഷാഫോറത്തിൽ മറ്റു വിശദ വിവരങ്ങൾക്കുമായി അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടണം.

0 comments: