2021, ജനുവരി 5, ചൊവ്വാഴ്ച

ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് പരിതോശികമായി രണ്ടര ലക്ഷം രൂപ

  
ഭുവനേശ്വർ : ഭിന്നശേഷിക്കാരെ വിവാഹം കഴിക്കുന്നവർക്ക് സർക്കാരിന്റെ പാരിതോഷികം. ഒഡിഷ സർക്കാർ ആണ് ഇങ്ങനെ ഒരു തീരുമാനം മുമ്പോട്ട് കൊണ്ട് വന്നത്.ഭിന്നശേഷിക്കാരെ ജീവിത പങ്കാളിയായി കഴിക്കുന്നവർക്ക് രണ്ടര ലക്ഷം രൂപ പാരിതോഷികം. ഭിന്നശേഷിക്കാരായവരും  സാധാരണക്കാരും തമ്മിലുള്ള വിവാഹത്തെ പ്രോത്സാഹിപ്പിക്കാൻ വേണ്ടിയാണ് ഇത്തരമൊരു തീരുമാനം സർക്കാർ പ്രഖ്യാപിച്ചത്.നേരത്തെ ഭിന്നശേഷിക്കാരൻ സാധാരണക്കാരും വിവാഹിതരായാൽ അമ്പതിനായിരം രൂപ നൽകിയിരുന്നു.

 ഈ പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്ക് സാധാരണ വിവാഹ ജീവിതം നയിക്കാനുള്ള അവസരമൊരുക്കുകയാണ് എന്ന് ഔദ്യോഗിക വക്താവ് പറഞ്ഞു.ഈ പദ്ധതി ആവിഷ്കരിച്ചത് ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക സുരക്ഷയും ശാക്തീകരണവും ഉറപ്പുവരുത്തുന്നതിനാണ്. പട്ടികജാതി/ പട്ടികവർഗ്ഗ ഭാഗക്കാർ സമൂഹത്തിലെ മറ്റ് വിഭാഗത്തിൽപ്പെട്ടവരു മായുള്ള വിവാഹത്തിന് രണ്ടര ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചു.

ആനുകൂല്യം ലഭിക്കുന്നതിന് വധുവിന് 18 വയസ്സും വരന്  21ഉം വയസ്സ് ആയിരിക്കണം എന്നുള്ളതാണ് നിബന്ധന.കൂടാതെ ഈ ആനുകൂല്യം മുന്നേ ലഭിക്കാത്തവരും ആയിരിക്കണം.  നവദമ്പതികളുടെ വിവരങ്ങൾ പരിശോധിച്ചശേഷം ആനുകൂല്യം നൽകും. സംയുക്ത അക്കൗണ്ടായി 3 വർഷത്തേക്കുള്ള സ്ഥിരനിക്ഷേപം ആണ് ധനസഹായം,

0 comments: