2021, ജനുവരി 8, വെള്ളിയാഴ്‌ച

പ്രവാസികൾക്കും കുടുബത്തിനും ആരോഗ്യ ഇൻഷുറൻസ്


തിരുവനന്തപുരം: പ്രവാസികൾക്കും വിദേശത്ത് അവരോടൊപ്പം കഴിയുന്ന കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുമായി നോർക്കാ റൂട്സ്. പ്രവാസിരക്ഷ ഇൻഷുറൻസ് പദ്ധതി എന്നതാണ് പദ്ധതിക്കിട്ടിരിക്കുന്ന പേര്. ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുമായി സഹകരിച്ചാണ് നോർക്ക റൂട്സ് പദ്ധതി നടപ്പാക്കുന്നത്.

പ്രവാസി സമൂഹം നേരിടുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ആരോഗ്യസംരക്ഷണം എന്നും അത് കണക്കിലെടുത്താണ് പദ്ധതിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

പ്രവാസികൾക്കും അവരോടൊപ്പം വിദേശത്ത് കഴിയുന്ന കുടുംബാംഗങ്ങൾക്കുമാണ് പദ്ധതിയുടെ പരിരക്ഷ. 18-60 വയസ്സ് പ്രായപരിധിക്കുള്ളിൽ പെടുന്നവരായിരിക്കണം. ഒരു വർഷം 550/- രൂപയാണ് പ്രീമിയം തുക. രോഗങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജ് ലഭിക്കും.

പദ്ധതിയിൽ അപേക്ഷിക്കുന്നവർ നോർക്ക റൂട്സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് സൈറ്റിലെ സർവ്വീസ് വിഭാഗത്തിലെ പ്രവാസി ഐഡി കാർഡ് സെക്ഷനിൽ നിന്നും പദ്ധതിയിൽ ഓൺലൈനായി ചേരാവുന്നതാണ്. അപേക്ഷാഫീസും ഓൺലൈനായി തന്നെ ഒടുക്കാം. കൂടുതൽ വിവരങ്ങൾക്ക് നോർക്ക-റൂട്ട്സ് വെബ്സൈറ്റ് സന്ദർശിക്കാവുന്ന താണ്.

പ്രവാസികളുടെ പരിരക്ഷയ്ക്കായി സർക്കാർ ഒരുക്കുന്ന വിവിധ പദ്ധതികളിൽ ഒന്നാണ് പ്രവാസി രക്ഷ ഇൻഷുറൻസ് പദ്ധതിയും. എല്ലാ പ്രവാസികളും ആവശ്യാനുസരണം പദ്ധതി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

പദ്ധതിയെ കുറിച്ച വിശദാംശങ്ങൾ അറിയുവാൻ norka.raksha@gmail.com എന്ന മെയിൽ ഐഡിയിൽ ബന്ധപ്പെടാം. കൂടാതെ 91-417-2770543, 91-471-2770528 എന്നീ ടെലിഫോൺ സർവീസുകളിലോ, 18004253939, 00918802012345 എന്നീ ടോൾഫ്രീ നമ്പറുകളിലോ ബന്ധപ്പെടാം.


0 comments: