2021 ജനുവരി 9, ശനിയാഴ്‌ച

പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി


ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് അപേക്ഷ പുതുക്കാനും പുതിയതായി അപേക്ഷിക്കാനുള്ള തീയതി ജനുവരി 20 വരെ നീട്ടി. ഇതുവരെ അപേക്ഷിക്കാത്തവർക്കും പുതുക്കാൻ കഴിയാത്തവർക്കും ഇതൊരു സന്തോഷവാർത്തയാണ്.

ഡിഗ്രി,ഡിപ്ലോമ, പി ജി മുതലായവ പഠിക്കുന്ന വർക്കുള്ള സ്കോളർഷിപ്പ് ആണിത്. ഓൺലൈനായാണ് ഇത് അപേക്ഷിക്കേണ്ടത്. എൻ എസ് പി (NSP)യുടെ  വെബ്സൈറ്റിൽ കയറി ആർക്കുവേണമെങ്കിലും ഇത് അപേക്ഷിക്കാം. അക്ഷയ സെന്റർ വഴിയോ വീട്ടിൽ നിന്നോ ഇന്റർനെറ്റ് കഫേ വഴിയോ ഇത് അപേക്ഷിക്കാം.

 അപേക്ഷിക്കുന്നതിനോടൊപ്പം വരുമാന സർട്ടിഫിക്കറ്റും ജാതി സർട്ടിഫിക്കറ്റും നേറ്റിവിറ്റി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റ് കോപ്പിയും ആവശ്യമാണ്. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ താഴെയായിരിക്കണം.ജനുവരി 20ന് മുമ്പേ അപേക്ഷ പുതുക്കേണ്ടിവരും പുതുതായി അപേക്ഷിക്കേണ്ടവരും അപേക്ഷിക്കുക. വർഷത്തിൽ പതിനഞ്ചായിരം രൂപയാണ് സ്കോളർഷിപ്പ് തുക.

1 അഭിപ്രായം: