2021, ജനുവരി 5, ചൊവ്വാഴ്ച

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) 2020-21; ഇതുവരെ സ്കോളർഷിപ്പ് ലഭിക്കാത്തവർക്ക് വീണ്ടും അപേക്ഷിക്കാം


കേന്ദ്രസർക്കാർ ആവിഷ്കരിച്ച് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും മുഖാന്തരം നടപ്പിലാക്കിവരുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിലേക്ക് (NMMS) അർഹത നേടി ക്കഴിഞ്ഞവർക്ക് സ്കോളർഷിപ്പ് തുക ലഭിക്കാനായി വീണ്ടും അപേക്ഷിക്കാം. കഴിഞ്ഞ വർഷം നവംബർ മാസം വരെയുള്ള പരീക്ഷകൾ എഴുതി യോഗ്യത നേടിയിട്ടും സ്കോളർഷിപ്പ് ലഭിക്കാത്തവർക്കാണ് അപേക്ഷിക്കാനാവുക.

സ്കോളർഷിപ്പിനെ സംബന്ധിച്ച്-

കേരളത്തിലെ സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ എട്ടാം തരത്തിൽ പഠിക്കുമ്പോൾ സ്കോളർഷിപ്പ് പരീക്ഷ എഴുതാം. പ്രതിവർഷം 12,000/- രൂപ നൽകി വരുന്ന സ്കോളർഷിപ്പാണിത്. എട്ടാംക്ലാസിൽ പഠിക്കുന്നവർക്കുള്ളതാണ് സ്കോളർഷിപ്പ് പരീക്ഷ. അർഹത നേടുന്നവർക്ക് തുടർന്നുള്ള നാലു വർഷങ്ങളിൽ അതായത് 9, 10, 11, 12 ക്ലാസുകളിൽ സ്കോളർഷിപ്പ് ലഭ്യമാകുന്നു.

പരീക്ഷയിൽ യോഗ്യത നേടാൻ-

സ്കൊളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT), മെൻറൽ എബിലിറ്റി ടെസ്റ്റ് (MAT) എന്നീ രണ്ട് പരീക്ഷകൾ ചേർന്നതാണ് സ്ക്കോളർഷിപ്പ് പരീക്ഷ. രണ്ടു പരീക്ഷകളിലും ആയി 40% മാർക്ക് നേടിയാൽ മാത്രമേ പരീക്ഷ വിജയിക്കുകയുള്ളൂ. SC/ST വിഭാഗത്തിന് ഇത് 32% മതിയാകും.

ഇത്തരത്തിൽ പരീക്ഷയിൽ യോഗ്യത നേടി കഴിഞ്ഞവർക്കാണ് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി വീണ്ടും തുക ലഭ്യമാക്കാനായി അപേക്ഷ സമർപ്പിക്കാൻ ആവുക. സംസ്ഥാന സർക്കാർ നടത്തുന്ന റെസിഡൻഷ്യൽ സ്കൂളുകൾ, ജവഹർ നവോദയ വിദ്യാലയങ്ങൾ, മറ്റ് അംഗീകൃത സ്കൂളുകൾ ഇവയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് അർഹതയില്ല.

കൂടുതൽ വിവരങ്ങൾക്കായി www.education.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.


0 comments: