2021, ഫെബ്രുവരി 24, ബുധനാഴ്‌ച

എങ്ങനെ ബാങ്ക് അക്കൗണ്ടിൽ ആധാർ ബന്ധിപ്പിക്കാം -How To Link Adhar With Bank account


How To Link Adhar Card With Bank account-2021- Online, Net banking

നിങ്ങൾ എസ്ബിഐ അക്കൗണ്ട് ഉടമയാണോ ? ബാങ്ക് അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് ഇത് വരെ ബന്ധിപ്പിച്ചില്ലേ ? എങ്കില്‍ കാര്യങ്ങള്‍ വൈകാതെ സങ്കീര്‍ണമാകും. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അക്കൗണ്ടുമായി ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കണമെന്ന് എല്ലാ ഉപഭോക്താക്കളോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ബാങ്ക് അക്കൗണ്ടിലേക്ക് ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കാന്‍ 2021 മാര്‍ച്ച് 31 വരെയാണ് സമയം. 2021 ഏപ്രില്‍ മുതല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ ചേര്‍ക്കാത്തവര്‍ക്ക് സര്‍ക്കാരില്‍ നിന്നും നേരിട്ട് പണമായി ലഭിക്കുന്ന ആനുകൂല്യങ്ങളോ സബ്‌സിഡിയോ കിട്ടില്ല. ബാങ്കില്‍ നേരിട്ടു ചെല്ലാതെ ഇന്റര്‍നെറ്റ് ബാങ്കിങ്, എടിഎം, എസ്ബിഐ മൊബൈല്‍ ആപ്പ് എന്നിവ വഴിയും ബാങ്ക് അക്കൗണ്ടും ആധാര്‍ കാര്‍ഡ് നമ്പറും ബന്ധിപ്പിക്കാന്‍ സൗകര്യമുണ്ട്. ഇതെങ്ങനെയെന്ന് ചുവടെ കാണാം.


ഇന്റർനെറ്റ് ബാങ്കിംഗ് വഴി 

  • ആദ്യം എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം.
  • തുടര്‍ന്ന് 'ഇ-സര്‍വീസസ്' എന്ന സെക്ഷനില്‍ ചെന്ന് 'അപ്‌ഡേറ്റ് ആധാര്‍ കാര്‍ഡ് വിത്ത് ബാങ്ക് അക്കൗണ്ട്‌സ് (സിഐഎഫ്)' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
  • പ്രൊഫൈല്‍ പാസ്‌വേഡ് സ്ഥിരീകരിച്ചതിന് ശേഷം 'സബ്മിറ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
  • താഴേക്ക് നീളുന്ന പട്ടികയില്‍ നിന്നും സിഐഎഫ് നമ്പര്‍ തിരഞ്ഞെടുത്ത് ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കുകയാണ് അടുത്ത നടപടി.
  • ഇതു ചെയ്തു കഴിഞ്ഞാല്‍ 'സബ്മിറ്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്യാം.ആധാര്‍ കാര്‍ഡ് നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ചേര്‍ന്നു കഴിഞ്ഞാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് സന്ദേശമെത്തുന്നതാണ്.

എ ടി എം വഴി 

അടുത്തത് ATM വഴി ഉള്ള രീതി ആണ്.ഇന്റര്‍നെറ്റ് ബാങ്കിങ് സൗകര്യമില്ലാത്തവര്‍ക്ക് എസ്ബിഐയുടെ എടിഎമ്മില്‍ ചെന്നും അക്കൗണ്ടും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാം.അതിനായി താഴെ കാണുന്ന രീതി പരിശോധിക്കുക.

  • ആദ്യം സാധാരണ പോലെ കാര്‍ഡിട്ടതിന് ശേഷം പിന്‍ നമ്പര്‍ നല്‍കി ലോഗിന്‍ ചെയ്യുക.
  • തുടര്‍ന്ന് 'സര്‍വീസ് രജിസ്‌ട്രേഷന്‍' ഓപ്ഷന്‍ തിരഞ്ഞെടുത്ത് 'ആധാര്‍ രജിസ്‌ട്രേഷന്‍' എന്ന ഓപ്ഷനില്‍ ചെല്ലുക. ഇവിടെ എന്തുതരം അക്കൗണ്ടാണെന്ന കാര്യം പ്രത്യേകം കൊടുക്കണം.
  • ഇനി ആധാര്‍ കാര്‍ഡ് നമ്പര്‍ നല്‍കി സബ്മിറ്റ് ചെയ്യാം. എടിഎം വഴി കൊടുക്കുന്ന അപേക്ഷ ബാങ്ക് അംഗീകരിക്കുന്ന പക്ഷം നിങ്ങളുടെ അക്കൗണ്ടില്‍ ആധാര്‍ കാര്‍ഡ് ചേര്‍ക്കപ്പെടും.


എസ്‌ ബി ഐ മൊബൈൽ ആപ്പ് വഴി

അകൗണ്ട് ആധാറുമായി ബന്ധിപ്പിക്കാൻ അടുത്ത രീതിയാണ് എസ്‌ ബി ഐ മൊബൈൽ ആപ്പ് വഴി. അതിന്റെ രീതികൾ ചുവടെ നൽകുന്നു.
  • ആദ്യം എസ്ബിഐ ആപ്പ് തുറന്ന് 'റിക്വസ്റ്റ്' തിരഞ്ഞെടുക്കുക.
  • തുടര്‍ന്ന് 'ആധാര്‍' ഓപ്ഷനില്‍ ചെന്ന് 'ആധാര്‍ ലിങ്കിങ്' ക്ലിക്ക് ചെയ്യണം.ശേഷം താഴേക്ക് നീളുന്ന പട്ടികയില്‍ നിന്നും സിഐഎഫ് നമ്പര്‍ തിരഞ്ഞെടുക്കാം.
  • എന്നിട്ട് 12 അക്ക ആധാര്‍ നമ്പറും ടൈപ്പ് ചെയ്യണം.താഴെയുള്ള 'ടേംസ് ആന്‍ഡ് കണ്ടീഷന്‍' ബോക്‌സ് ടിക്ക് ചെയ്തതിന് ശേഷം മാത്രമേ സബ്മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യാനാവൂ.
  • മേല്‍പ്പറഞ്ഞ നടപടികള്‍ പൂര്‍ത്തിയാക്കിയാല്‍ ആധാര്‍ കാര്‍ഡ് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയെന്ന് സൂചിപ്പിക്കുന്ന നോട്ടിഫിക്കേഷന്‍ ആപ്പ് നല്‍കും.


0 comments: