2021, ഫെബ്രുവരി 10, ബുധനാഴ്‌ച

സ്വയം പ്രിന്റ് എടുക്കാവുന്ന ഇ -റേഷൻ കാർഡ് നിലവിൽ പൊതുജനങ്ങൾ ഇനി റേഷൻ കാർഡിന് അപേക്ഷിച്ച് കാത്തിരുന്ന മുഷിയെണ്ട ആവശ്യമില്ല. സ്വയം പ്രിന്റ് എടുക്കാവുന്ന ഇ റേഷൻ കാർഡ് നിലവിൽ വന്നു. ഇ റേഷൻകാർഡിന്റെ ഉദ്ഘാടനം ഈ മാസം 12ന് ഭക്ഷ്യ മന്ത്രി തിലോത്തമൻ തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യുന്നതാണ്. തുടർന്ന് ഈ പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുന്നതായിരിക്കും.

അക്ഷയകേന്ദ്രങ്ങൾ വഴിയോ പൊതുവിതരണ വകുപ്പിന്റെ വെബ്‌സൈറ്റിലെ സിറ്റിസൺ ലോഗിൻ വഴിയോ ഇ റേഷൻ  കാർഡിന് അപേക്ഷിക്കാം.  അപേക്ഷകൾക്ക് താലൂക്ക് സപ്ലൈ ഓഫീസർ അനുമതി (അപ്രൂവൽ) നൽകിയാലുടൻ പിഡിഎഫ്  രൂപത്തിലുള്ള കാർഡ്‌ അപേക്ഷകരുടെ ലോഗിനിൽ ലഭിക്കും. പിഡിഎഫ് ഡോക്യുമെന്റ് തുറക്കാനുള്ള പാസ്‌വേഡ് റേഷൻ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് എസ്‌ എംസ് ആയി ലഭിക്കും.

ഇ റേഷൻകാർഡ് പ്രിന്റെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇ- ട്രഷറി സംവിധാനത്തിലൂടെ ഓൺലൈനായി അപേക്ഷാ ഫീസ് അടയ്ക്കാം. ബുക്ക്‌ രൂപത്തിലുള്ള റേഷൻകാർഡ് താലൂക്ക് സപ്ലൈ ഓഫീസുകൾ വഴി തുടർന്നും ലഭിക്കുന്നതായിരിക്കും.

0 comments: