2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു,28വരെ അപേക്ഷിക്കാം

 


 തിരുവനന്തപുരം: മോട്ടോർ തൊഴിലാളി ക്ഷേമനിധി സ്കോളർഷിപ്പ് അപേക്ഷ ക്ഷണിച്ചു.2020-21 അധ്യയനവർഷത്തിൽ നൽകുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പിന് മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 28ആണ്. അപേക്ഷാഫോറവും വിശദവിവരങ്ങളും മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ നിന്നോ കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kmtwwfb.org ലോ ലഭ്യമാണ്.പൂരിപ്പിച്ച അപേക്ഷകള്‍ എറണാകുളം എസ് ആര്‍ എം റോഡിലുളള ജില്ലാ ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

0484-240163 

0 comments: