2021, ഫെബ്രുവരി 12, വെള്ളിയാഴ്‌ച

സിബിഎസ്‌ ഇ സ്കൂളുകൾ തുറക്കാൻ ഉത്തരവായിന്യൂഡൽഹി : 2021 ഏപ്രിൽ ഒന്നിന് പുതിയ അധ്യായന വർഷം തുടങ്ങുമെന്ന് സിബിഎസ്ഇ. കേരളത്തിലെ സിബിഎസ്ഇ സ്കൂളുകളിൽ സാധാരണയായി  അധ്യയന വർഷം ആരംഭിക്കുന്നത് ജൂൺ മാസത്തിലാണ്. എന്നാൽ 10 12 ക്ലാസുകളിലെ  പരീക്ഷകൾ മെയ്‌, ജൂൺ  മാസങ്ങളിലായി നടത്താൻ തീരുമാനിച്ചതിനു പിന്നാലെയാണ് സ്കൂൾ തുറക്കുന്നതിനു സംബന്ധിച്ചുള്ള സംശയങ്ങൾ ഉയർന്നു വരാൻ തുടങ്ങിയത്. ഏപ്രിൽ മാസത്തിൽ ക്ലാസുകൾ തുടങ്ങും എന്നാണ് പുതിയ അറിയിപ്പ്.അതാത് സംസ്ഥാനങ്ങളുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ച്‌ വേണം സ്‌കൂളുകള്‍ തുറക്കേണ്ടത് എന്ന് സിബിഎസ്‌ഇ പരീക്ഷാ കണ്‍ട്രോളര്‍ ഡോ സന്യാം ഭരദ്വാജ് പറഞ്ഞു.


കൗണ്‍സില്‍ ഓഫ് സിബിഎസ്‌ഇ സ്‌കൂള്‍സ് ജനറല്‍ സെക്രട്ടറി ഇന്ദിര രാജന്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിൽ കൂടിയാണ് സിബിഎസ്‌ഇ ഉത്തരവ്. വിദ്യാർഥികളെ സ്വീകരിക്കുന്നതിനും മുഖാമുഖം അധ്യായനം  നടത്തുന്നതിനും സ്കൂളുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് സി ബി എസ്‌ഇ ചൂണ്ടിക്കാട്ടി. ഓരോ വിദ്യാർഥിയുടെയും പഠനത്തിൽ ഉണ്ടായ വിടവ്  നികത്തുന്നതിന് അധ്യാപകർ പരിശ്രമിക്കണമെന്നും 9 11 ക്ലാസുകളിൽ പ്രത്യേകശ്രദ്ധ നൽകണമെന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. ഒപ്പം ഫൈനൽ പരീക്ഷക്ക് ആവശ്യമായ ഒരുക്കങ്ങൾ സജ്ജമാക്കാൻ വിദ്യാർത്ഥികളെ സഹായിക്കണമെന്നും പറയുന്നുണ്ട്.

0 comments: