ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള നാല് സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാര്‍ച്ച് ആദ്യവാരം പ്രഖ്യാപിക്കുന്നതായിരിക്കും. അസാമില്‍ വിവിധ വികസന പരിപാടികളുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
2016ല്‍ മാര്‍ച്ച് 4നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സമാനമായി ഈ മാര്‍ച്ച് ആദ്യവാരം തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. അസാമിലെ ദേമാജി ജില്ലയില്‍ 3000 കോടിയുടെ വിവിധ പ്രോജ്കടുകളുടെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി .
നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുന്നോടിയായി അസാം, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍, പുതുച്ചേരി എന്നിവിടങ്ങളിലെ സാഹചര്യങ്ങള്‍ കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തിയിരുന്നു.
0 comments: