2021, ഫെബ്രുവരി 23, ചൊവ്വാഴ്ച

ഇനി എല്ലാ വിദ്യാലയങ്ങളിലും പ്രഭാത ഭക്ഷണം സൗജന്യമായി ലഭിക്കും ;ആവശ്യകാർക്ക് നൽകും



ഇനി മുതൽ എല്ലാ പൊതുവിദ്യാലയങ്ങളിലും ആവശ്യക്കാരായ വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം സൗജന്യമായി നൽകാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം എന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് കമ്മീഷൻ ഉത്തരവ് ഇറക്കിയിട്ടുണ്ട്.അടുത്ത അധ്യയന വർഷത്തിൽ ക്ലാസുകൾ തുടങ്ങിയാൽ ഈ പദ്ധതി നടപ്പിലാക്കാൻ ആണ് തീരുമാനം.തദ്ദേശസ്ഥാപനങ്ങളുടെ തനതു ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട്, സന്നദ്ധസസന്നദ്ധസംഘടനകളുടെ സഹായം എന്നിവ ഇതിനായി ഉപയോഗപ്പെടുത്താം. കാസർകോട് കൊളാടിയിലെ സ്കൂളിൽ പ്രഭാതഭക്ഷണം കഴിക്കാതെ എത്തിയ ആദിവാസി കുട്ടി കുഴഞ്ഞുവീണത് ആണ് ഭക്ഷ്യ കമ്മീഷന്റെ ഇത്തരം ഒരു തീരുമാനത്തിന് ഇടയാക്കിയത്.

നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെയും മറ്റും സഹായത്തോടെ സംസ്ഥാനത്തെ രണ്ടായിരത്തി ഇരുനൂറോളം പൊതുവിദ്യാലയങ്ങളിൽ സൗജന്യമായി വിദ്യാർഥികൾക്കു പ്രഭാതഭക്ഷണം നൽകുന്നതും കണക്കിലെടുത്താണു കമ്മിഷന്റെ തീരുമാനം. നിലവിൽ 12,600 പൊതുവിദ്യാലയങ്ങളിലായി 28 ലക്ഷത്തോളം കുട്ടികൾക്കു സർക്കാർ സൗജന്യമായി ഉച്ചഭക്ഷണം നൽകുന്നുണ്ട്.കോവിഡ് സാഹചര്യത്തിൽ, ഇവ ഭക്ഷ്യകൂപ്പണുകളാണു വിതരണം ചെയ്യുന്നത്.



0 comments: