അടിക്കടി വർധിച്ചു വരുന്ന ഇന്ധന വില സാധാരണക്കാരെയും ബാക്കി ഉള്ളവരെയും ഒരുപോലെ വലച്ചിരിക്കുകയാണ്. എന്നാൽ ഈ കാർഡ് കയ്യിൽ ഉള്ളവർക്ക് 50 ലിറ്റർ ഇന്ധനം സൗജന്യമായി ലഭിക്കും.ചില സംസ്ഥാനങ്ങളില്‍ പെട്രോളിന്റെ വില 100 കടന്നു കഴിഞ്ഞു . ഇതിനിടെയാണ് എച്ച് ഡി എഫ് സി ബാങ്ക് ഇന്ത്യന്‍ ഓയില്‍ ക്രെഡിറ്റ് കാര്‍ഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ കാര്‍ഡ് കൈവശമുള്ളവര്‍ക്ക് ആണ് 50 ലിറ്റര്‍ വരെ ഇന്ധനം സൗജന്യമായി ലഭിക്കുന്നത്.
ഈ കാര്‍ഡ് ഉപയോഗിച്ചുള്ള ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പുകളിലെ ബില്‍ പേയ്മെന്റുകള്‍, പലചരക്ക് ഷോപ്പിംഗ്, മറ്റ് യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍ എന്നിവ നടത്തുന്നവര്‍ക്ക് ഇന്ധന പോയിന്റുകള്‍ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് പ്രതിവര്‍ഷം 50 ലിറ്റര്‍ വരെ സൗജന്യ ഇന്ധനം ഇതിലൂടെ നേടാന്‍ കഴിയും.
ഇങ്ങനെ ഒരു ക്രെഡിറ്റ് കാർഡിന്റെ നേട്ടങ്ങൾ അനവധി ആണ്.കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ മൊത്തം ചെലവിന്റെ 5 ശതമാനം ഐ ഒ സി എല്‍ കാര്‍ഡ് ഉപയോഗിച്ച് നേടാന്‍ കഴിയും. ആദ്യ ആറുമാസത്തേക്ക് പ്രതിമാസം പരമാവധി 250 ഇന്ധന പോയിന്റുകള് വരെ ലഭിക്കും. തുടര്‍ന്ന് അടുത്ത ആറ് മാസത്തേക്ക് പരമാവധി 150 ഇന്ധന പോയിന്റുകള്‍ പ്രതിമാസം ലഭിക്കും. പലചരക്ക് ഷോപ്പിംഗ്, ബില്‍ പേയ്മെന്റുകള്‍ എന്നിവ നടത്തുന്നത് വഴി കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് ശതമാനം ഇന്ധന പോയിന്റുകളും ലഭിക്കും. ഓരോ വിഭാഗത്തിലും പ്രതിമാസം പരമാവധി 100 ഇന്ധന പോയിന്റുകള് വരെ ലഭിക്കും. കാര്‍ഡ് ഉടമകള്‍ക്ക് ഒരു ശതമാനം ഇന്ധന ചാർജ് ഇളവ് ലഭിക്കുന്നതാണ് .
ഇന്ത്യൻ ഓയിൽ HDFC ബാങ്ക് ക്രെഡിറ്റ് കാർഡ് ലഭിക്കാൻ,
എച്ച് ഡി എഫ് സി, ഐ ഒ സി എല്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുന്നതിന്, ഒരാള്‍ക്ക് ബാങ്കിന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കില്‍ ഓഫ് ലൈന്‍ ആപ്ലിക്കേഷനായി അടുത്തുള്ള ശാഖയില്‍ പോകാം. രാജ്യത്തെ വിവിധ നഗരങ്ങളിലെ തിരഞ്ഞെടുത്ത ഇന്ത്യന്‍ ഓയില്‍ ഇന്ധന ഔട്ട്ലെറ്റുകളില്‍ നിന്നും കാര്‍ഡ് ലഭിക്കും.
0 comments: