പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ (PM Kisan Samman Nidhi Yojana) എട്ടാം ഗഡു കര്‍ഷകര്‍ക്ക് ഉടന്‍ ലഭിക്കും. പിഎം കിസാന്റെ എട്ടാം ഗഡു മാര്‍ച്ച് അവസാനം സര്‍ക്കാര്‍ നല്‍കിയേക്കും. പദ്ധതിയുടെ ഏഴാമത്തെ ഗഡു 2020 ഡിസംബര്‍ 20 ന് നല്കിയിരുന്നു. ഈ പദ്ധതി പ്രകാരം പ്രതിവര്‍ഷം 6000 രൂപ ആവശ്യമുള്ള കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടുകളില്‍ നേരിട്ട് കൈമാറ്റം ചെയ്യപ്പെടുന്നു.
കൃഷിക്കാര്‍ക്ക് 3 തവണകളായി തുക ലഭിക്കുന്നതാണ്.ഈ തുക ഒരു വര്‍ഷത്തില്‍ മൂന്ന് തവണകളായി നല്‍കുന്നു. കര്‍ഷകര്‍ക്ക് 2000 രൂപയുടെ മൂന്ന് തവണകളായിട്ടാണ് ഈ തുക ലഭിക്കുന്നത്. അതായത് ഓരോ നാല് മാസത്തിലും കര്‍ഷകരുടെ അക്കൗണ്ടിലേക്ക് (Farmers Account) പണം എത്തുന്നു .
ഏപ്രില്‍-ജൂലൈ മാസങ്ങളിലാണ് ആദ്യ ഗഡു നല്‍കുന്നത്. രണ്ടാമത്തെ ഗഡു ആഗസ്റ്റ്-നവംബര്‍ മാസങ്ങളിലും മൂന്നാം ഗഡു ഡിസംബര്‍-മാര്‍ച്ച് മാസങ്ങളിലുമാണ് നല്‍കുന്നത്.
നിങ്ങളും ഈ സ്കീമിന്റെ (PM Kisan Samman Nidhi Yojana) ഗുണഭോക്താവാണെങ്കില്‍ എട്ടാം തവണയില്‍ റിലീസ് ചെയ്യേണ്ട തുക നിങ്ങള്‍ക്ക് ലഭിക്കുമോ ഇല്ലയോ എന്ന് അറിയണമെങ്കില്‍ സര്‍ക്കാര്‍ പട്ടികയില്‍ നിങ്ങളുടെ പേര് എളുപ്പത്തില്‍ പരിശോധിക്കാം.അതിനായി ചുവടെ കൊടുത്തിരിക്കുന്ന പ്രക്രിയകൾ ശ്രദ്ധിക്കുക.
- ആദ്യം പിഎം കിസാന്റെ (PM Kisan) ഔദ്യോഗിക വെബ്‌സൈറ്റായ https://pmkisan.gov.in/ ലേക്ക് പോകുക.
- വലതുവശത്ത് 'Farmers Corner' എന്ന ഓപ്ഷന്‍ നിങ്ങള്‍ക്ക് കാണാം.
- ഇവിടെ 'Beneficiary Status' ഓപ്ഷനില്‍ ക്ലിക്കുചെയ്യുക. ഇതിനുശേഷം പുതിയ പേജ് തുറക്കും.
- പുതിയ പേജില്‍ ആധാര്‍ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കില്‍ മൊബൈല്‍ നമ്പർ എന്നിവയില്‍ നിന്ന് ഏതെങ്കിലും ഒരു ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഈ മൂന്ന് നമ്പറുകളിലൂടെ നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം വരുന്നുണ്ടോ ഇല്ലയോ എന്ന് നിങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയും.
- നിങ്ങള്‍ ഏതാണ് തിരഞ്ഞെടുത്തത് അതിന്റെ നമ്പർ കൊടുക്കുക. അതിന് ശേഷം 'Get Data' ക്ലിക്ക് ചെയ്യുക.
- അതില്‍ ക്ലിക്കുചെയ്യുന്നതിലൂടെ എല്ലാ ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. ഏത് തവണയാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇന്‍സ്റ്റാള്‍മെന്റ് വന്നത്, ഏത് ബാങ്ക് അക്കൗണ്ടിലാണ് അത് ക്രെഡിറ്റ് ചെയ്തത് എല്ലാം നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.
- അതുപോലെ എട്ടാമത്തെ ഗഡുമായി ബന്ധപ്പെട്ട വിവരങ്ങളും ഈ സ്ഥലത്ത് നിന്ന് നിങ്ങള്‍ക്ക് ലഭിക്കും.
- ഇനി FTO is generated and Payment confirmation is pending എന്നാണ് നിങ്ങള്‍ കാണുന്നതെങ്കില്‍ അതിനര്‍ത്ഥം ഫണ്ട് കൈമാറ്റ പ്രക്രിയ ആരംഭിച്ചു എന്നാണ്. അതായത് കുറച്ച് ദിവസത്തിനുള്ളില്‍ ഈ തവണ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും എന്നര്‍ത്ഥം.
0 comments: