2021, ഫെബ്രുവരി 18, വ്യാഴാഴ്‌ച

പുതിയ നിയമവുമായി മോട്ടോർവാഹനവകുപ്പ് വീണ്ടും രംഗത്ത്, ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധിക്കുകകൊച്ചി :രാത്രി യാത്രയിൽ വാഹനത്തിന്റെ ഡിം ലൈറ്റ് അടിക്കാതെ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവരെ പിടിക്കാൻ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. മൊബൈൽ ഫോണിന്റെ  വലുപ്പത്തിലുള്ള ലക്സ്  മീറ്റർ ഉപയോഗിച്ചാണ് ഇത്തരം തീവ്ര വെളിച്ചം ഉപയോഗിക്കുന്ന വാഹനങ്ങൾ  കണ്ടെത്തുക. ലക്സ്മീറ്റർ വഴി പിടിക്കപ്പെടുന്ന വാഹനങ്ങൾക്കെതിരെ പിഴ ചുമത്താനും ഡ്രൈവ് ചെയ്തവർക്ക്  ബോധവൽക്കരണം നടത്താനുമാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

 നിയമപ്രകാരം  24 വാട്സ് ഉള്ള ബൾബുകൾ ഉപയോഗിക്കുന്നിടത്തു 70-75  വാട്സിൽ കൂട്ടാൻ പാടുള്ളതല്ല.12 വാട്സ് ഉള്ള ബൾബുകൾ 60-65 വാട്സിൽ കൂട്ടാൻ പാടുള്ളതല്ല. ഒട്ടു മിക്ക വാഹനങ്ങളിലും 60 വാട്ട്സ് വരെയുള്ള  ബൾബുകൾ ആണ് നിർമാണ കമ്പനികൾ നിർമ്മിക്കാർ ഉള്ളത്. ലൈറ്റിന്റെ അളവ് കൂടിയാൽ ലക്സ് മീറ്ററിന് കണ്ടുപിടിക്കാൻ  സാധിക്കുന്നതാണ്.

രാത്രിയിലെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ലക്സ് മീറ്റർ ഉപയോഗിച്ചുള്ള പരിശോധന കർശനമാക്കിയത് . മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് മെഷീൻ നൽകിയിട്ടുള്ളത് . ആഡംബര വാഹനങ്ങളിൽ വെളിച്ചം മുകളിലേക്കു പരക്കാതിരിക്കാനായി ബീം റെസ്ട്രിക്ടർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും പലരും ഇത് അഴിച്ചുമാറ്റിയാണ് വണ്ടി ഉപയോ ഗിക്കുന്നത് . ഇത് എതിരെ വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണിലേക്ക് വെളിച്ചം നേരിട്ടടിക്കാനും അപകടമുണ്ടാകാനും കാരണമാകും. അതുകൊണ്ടുതന്നെ എല്ലാവരും ഈ നിയമം അറിഞ്ഞിരിക്കുകയും   രാത്രിയാത്രയിൽ ഡ്രൈവ് ചെയ്യുന്നവർ ശ്രദ്ധിക്കുകയും ചെയ്യുക.

0 comments: