വേനൽ അതിൻറെ മൂർദ്ധന്യാവസ്ഥയിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ എല്ലാവരും എസിക്ക് പിന്നാലെയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ ഇന്ന് എല്ലാവരും ഏസി ഉപയോഗിക്കുന്നവരാണ്. കഠിനമായ ചൂടും എസിക് വിലകുറഞ്ഞതും ആണ് ഇതിന് കാരണം. വിവിധ കപ്പാസിറ്റിയിൽ ഉള്ള നിരവധി കമ്പനികളുടെ എസികൾ ഇന്ന് ലഭ്യമാണ്. സാധാരണയായി കണ്ടുവരുന്ന ഒരു ടൺ എസി 22 മണിക്കൂർ പ്രവർത്തിപ്പിച്ചാൽ ആറ് യൂണിറ്റ് വൈദ്യുതി ചെലവാകും. ഇതിനെക്കുറിച്ച് ഇലക്ട്രിസിറ്റി ബോർഡ് തയ്യാറാക്കിയ 10കാര്യങ്ങൾ താഴെ വായിക്കാം.
- വീടിൻറെ പുറം ചുമരുകൾ ക്കും ടെറസിലും വെള്ള നിറത്തിലുള്ള പെയിൻറ് അടിക്കുന്നതും ജനലുകൾക്കും ഭിത്തികൾക്കും ഷേയ്‌ഡ് നിർമ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂടു കുറയ്ക്കാൻ സഹായിക്കും.
- ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പമനുസരിച്ച്അനുയോജ്യമായ കപ്പാസിറ്റിയിലുള്ള എസി തിരഞ്ഞെടുക്കുക.
- എസി വാങ്ങുന്ന സമയത്ത് ബി ഇ ഇ ലേബൽ ശ്രദ്ധിക്കുക. ഏറ്റവും കാര്യക്ഷമത കൂടിയത് 5സ്റ്റാർ ഉള്ളതാണ്.
- എസി ഉപയോഗിക്കുന്ന മുറിയിലേക്ക് ജനലുകൾ വാതിലുകൾ മറ്റു ദ്വാരങ്ങൾ എന്നിവയിലൂടെ വായു അകത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
- ഫിലമെൻറ് ബൾബ് പോലുള്ള ചൂട് പ്രവഹിക്കുന്ന ഉപകരണങ്ങൾ മുറിയിൽ നിന്ന് ഒഴിവാക്കുക.
- എസിയുടെ ടെമ്പറേച്ചർ 22 ഡിഗ്രി സെൽഷ്യസിൽ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5 ശതമാനം വരെ വൈദ്യുതി ഉപയോഗം കുറയും. അതുകൊണ്ടുതന്നെ 25 ഡിഗ്രി സെൽഷ്യസിൽ സെറ്റ് ചെയ്യുന്നതാണ് ഉത്തമം.
- കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്ന തെക്ക്-പടിഞ്ഞാറ് ഭാഗത്തുനിന്നാണ്. വൈകുന്നേരത്തെ ചൂട് ഏറ്റവുമധികം ഉണ്ടാവുക തെക്ക് പടിഞ്ഞാറ് ഭാഗത്താണ്. അതുകൊണ്ടുതന്നെ എസിയുടെ കണ്ടൻസർ യൂണിറ്റ് വീടിൻറെ തെക്കുപടിഞ്ഞാറുഭാഗത്ത് ഫിറ്റ് ചെയ്യരുത്. കണ്ടൻസർ ഇരിക്കുന്ന ഭാഗം ചൂടുള്ളത് ആയാൽ അത് എസിയുടെ പ്രവർത്തനത്തെ ബാധിക്കും.
- എസിയുടെ ഫിൽട്ടർ എല്ലാമാസവും വൃത്തിയാക്കുക.
- കണ്ടൻസറിന് ചുറ്റും വായു സഞ്ചാരം ഉറപ്പുവരുത്തുക.
- ചൂട് കുറവുള്ള സമയത്ത് കഴിവതും ഫാനുകൾ ഉപയോഗിക്കുക.

0 comments: