കേരളം കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ വോട്ട് ചെയ്യാൻ പോകുന്നവർക്ക് എല്ലാവിധ മുൻകരുതലുകളും ആയി ആരോഗ്യ വകുപ്പ്. നിലവിൽ കോവിഡ് നിയന്ത്രണവിധേയം ആണെങ്കിലും തിരഞ്ഞെടുപ്പിനെ തുടർന്ന് രോഗവ്യാപനം കൂടാതിരിക്കാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്. അതിനാൽ കോവിഡ്മാനദണ്ഡങ്ങൾ പാലിച്ച് വോട്ട് ചെയ്യാനുള്ള സൗകര്യങ്ങൾ തിരഞ്ഞെടുപ്പു കമ്മിഷൻ സജ്ജമാക്കിയിട്ടുണ്ട് . പ്രായമുള്ളവർക്കും ഗുരുതര രോഗം ഉള്ളവർക്കും രോഗം വ്യാപിച്ചാൽ ഗുരുതരമാകും ഇതിനാൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ നാം എടുത്ത ജാഗ്രത ഈ വോട്ടിംഗ് സമയത്തും തുടരണമെന്നാണ് നിർദ്ദേശിക്കുന്നത്.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ :
- നിർബന്ധമായും വായും മൂക്കും മൂടുന്ന രീതിയിൽ മാസ്ക് ധരിക്കണം.
- 6 അടിയെങ്കിലും സാമൂഹിക അകലം പാലിക്കുക.( കൂട്ടം കൂടി നിൽക്കരുത് )
- കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടു പോകരുത്.
- ഒപ്പിടുന്നതിനു മറ്റു കാര്യങ്ങൾക്കുമായി പേന സ്വന്തമായി കരുതുക.
- ഷേക്ക് ഹാൻഡോ ദേഹത്ത് തൊട്ടുള്ള മറ്റു പ്രകടനങ്ങളോ നടത്താൻ പാടുള്ളതല്ല.
- പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേക്ക് ഇറങ്ങുമ്പോഴും സാനിറ്റൈസർ ഉപയോഗിക്കുക.
- ചുമ പനി തുമ്മൽ എന്നീ അസുഖങ്ങൾ ഉള്ളവർ വോട്ടിന്റെ അവസാന സമയങ്ങളിൽ എത്തി ചെയ്യുക.
- കോവിഡ് രോഗികൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിച് പോളിംഗ് അവസാന മണിക്കൂറിൽ മാത്രമേ വോട്ട് ചെയ്യാൻ എത്താൻ പാടുകയുള്ളൂ.
- ബൂത്തിലേക്ക് പ്രവേശിക്കുമ്പോൾ തെർമൽ സ്കാനിങ് പരിശോധന നടത്തി ആയിരിക്കും കയറ്റുക. അതിൽ ഉയർന്ന താപനില കാണിക്കുന്നവർക്ക് വോട്ടിന്റെ അവസാന സമയത്തായിരിക്കും വോട്ട് ചെയ്യാൻ സമ്മതിക്കുക.
- പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനലുകളും തുറന്നിടേണ്ടതാണ്. അടച്ചിട്ട മുറികളിൽ കോവിഡ് വ്യാപനം കൂടുതൽ ആയതിനാലാണ് ഇത്.
- ഉദ്യോഗസ്ഥരും, പോളിംഗ് ഏജന്റ്മാരും, വോട്ടർമാരും തമ്മിൽ ശാരീരിക അകലം പാലിക്കേണ്ടതാണ്.
- തിരിച്ചറിയൽ വേളയിൽ ആവശ്യമെങ്കിൽ മാത്രം മാസ്ക് മാറ്റുക.
- വീട്ടിൽ എത്തിയ ഉടനെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
കൂടുതൽ വിവരങ്ങൾക്ക് ദിശയുടെ 1056 എന്ന നമ്പറിൽ വിളിക്കുക.
0 comments: