2021, മാർച്ച് 12, വെള്ളിയാഴ്‌ച

ആരോഗ്യ ഇൻഷുറൻസ് സ്ത്രീകൾക്ക് അത്യാവശ്യം
സ്ത്രീകൾ വീട്ടുജോലികൾ ചെയ്യുകയും മറ്റു ജോലി ഉത്തരവാദിത്തങ്ങൾ പങ്കുവെക്കുകയും സാമ്പത്തിക ക്ഷേമം തുടങ്ങിയവയെ കുറിച്ച് ചർച്ചചെയ്യുമെങ്കിലും അവരുടെ ആരോഗ്യ ഇൻഷുറൻസ് ഒരു വെല്ലുവിളി ആയി തന്നെ തുടരുകയാണ്.സ്ത്രീകൾക്ക് ആവശ്യത്തിന് ഇൻഷുറൻസ് കവറേജ് ഇല്ലെന്നാണ് പഠനങ്ങൾ കാണിക്കുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും വ്യത്യസ്തമായ ആരോഗ്യ പ്രശ്നങ്ങളാണുള്ളത്, എന്നാൽ ഇൻഷുറൻസിന്റെ കാര്യം വരുമ്പോൾ "എല്ലാർക്കും അനുയോജ്യമായ "എന്ന സമീപനം സാധിക്കില്ല.സ്ത്രീകളുടെ വിവിധ ജീവിത ഘട്ടങ്ങളും ആരോഗ്യ ആവശ്യങ്ങളും നിറവേറുന്ന രീതിയിൽ ആരോഗ്യ ഇൻഷുറൻസ് രൂപപ്പെടേണ്ടതുണ്ട്.ആരോഗ്യ പ്രശ്നങ്ങൾ വ്യത്യസ്തമായത് പോലെ തന്നെ അവരുടെ ചികിത്സ രീതിയും വ്യത്യസ്തമാണ്.അത്കൊണ്ട് അവരുടെ വിവിധ ആവശ്യങ്ങൾ നിറവേറുന്ന വിധത്തിൽ രൂപകല്പന ചെയ്തതായിരിക്കണം അവരുടെ ഇൻഷുറൻസും.അതിന് വിപുലമായ കവറേജുമുണ്ടായിരിക്കണം.സ്ത്രീകളെയും അവരുടെ കുടുംബത്തെയും ധന കാര്യ ബാധ്യതകളിൽ നിന്ന് സംരക്ഷിച്ചു നിർത്തുന്നതിന് വേണ്ടി സ്തനാർബുദം, അണ്ഡാശയ കാൻസർ,സെർവിക്കൽ ക്യാൻസർ കുത്തിവയ്പ്പ്,അസ്ഥിക്ഷയം,തുടങ്ങിയവയുടെ സൂക്ഷ്മ പരിശോധന,സൈക്യാട്രിക് കൺസൽറ്റേഷൻ,സൈക്കോളജിക്കൽ കൺസൽറ്റേഷൻ,ഗൈനക്കോളജി കൺസൽറ്റേഷൻ മറ്റു ആരോഗ്യ പരിരക്ഷ അനുകൂല്യങ്ങൾ തുടങ്ങിയവയ്ക്കുള്ള വിപുലമായ കവറേജ്‌ ആരോഗ്യ ഇൻഷുറൻസ് പോളിസിയിലുണ്ടായിരിക്കണം.

ഇന്ന് സ്ത്രീകൾ അവരുടെ ഓഫീസും വീട്ടുജോലിയുമായി വളരെ തിരക്കിലാണ്.അവരെ തന്നെ മറക്കുന്ന ഒരു പ്രവണതയിലാണ് അവർ.പൊതുവെ സ്ത്രീകൾ തങ്ങളേക്കാൾ മുൻഗണന അവരുടെ കുടുംബത്തിനും ആരോഗ്യത്തിനും ക്ഷേമത്തിനുമാണ്.അതുമൂലം അവരുടെ ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കുകയോ ചികിത്സ വൈകുകയോ ചെയ്യുന്നു.ധനകാര്യ തീരുമാനങ്ങൾ എടുക്കുമ്പോൾ സ്ത്രീകൾ അത് നീട്ടിവെക്കാൻ തുനിയുന്നു.വെൽനെസ് പദ്ധതിക്കു പുറമെ ഈ കോവിഡ് 19കാലത്ത് സ്ത്രീകൾക്ക് ഓരോരുത്തർക്കും യോജിച്ച ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കേണ്ടതുണ്ട്.

ലോക കാൻസർ റിപ്പോർട്ട്‌ വെച്ച് നോക്കുമ്പോൾ പുരുഷന്മാരെകാളും കൂടുതൽ സ്ത്രീകളിൽ കാൻസർ രോഗ നിർണയം നടത്തുന്നുണ്ട്.പ്രസവവുമായി ബന്ധപ്പെട്ട ചികിത്സാക്കുള്ള ചിലവ് അതിവേഗം വർധിക്കുന്നു.അതുപോലെ മാറുന്ന ജീവിത സാഹചര്യം കാരണം രക്തസമ്മർദം, പ്രമേഹം,ഓവറി സിൻഡ്രോം തുടങ്ങിയവയ്ക്ക് ഏതാനും പതിറ്റാണ്ടുകളായി സ്ത്രീകൾ ഇരയാകുന്നു.അതുകൊണ്ടുതന്നെ സമഗ്ര ആരോഗ്യ പോളിസി ഇല്ലെങ്കിൽ ചികിത്സ ഒരു ബാധ്യത ആയി മാറും.

 പ്രഥമ പോളിസി ഉടമയ്ക്ക് സ്ഥിരമോ ഭാഗികമോ മൊത്തത്തിലുള്ളതോ ആയ വൈകല്യമോ അല്ലെങ്കിൽ ഗുരുതരമായ രോഗങ്ങൾ വന്നാൽ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഒരു വർഷത്തെ പുതുക്കൽ പ്രീമിയം ഒഴിവാക്കി നൽകാറുണ്ട്, അത്തരം ലോയൽറ്റി ബോണസ് അല്ലെങ്കിൽ ഇൻഷുറൻസ് പ്ലാനിലെ പ്രീമിയം ഒഴിവാക്കലുകൾ പോലുള്ള ആനുകൂല്യങ്ങൾക്കായി തിരയുന്നത് പ്രധാനമാണ്.

 സമഗ്ര ഇൻഷുറൻസ് കവറേജ് ഉള്ള പോളിസികളാണ് ഒരാൾ തിരഞ്ഞെടുക്കേണ്ടത് എന്നാൽ മിക്ക ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതാണ്.പ്രസവ ചിലവുകൾ, വ്യക്തിഗത അപകട പരിരക്ഷ, ആശുപത്രിയിൽ പ്രവേശിപ്പിക്കൽ,ആശുപത്രിക്ക് ശേഷമുള്ള ചിലവുകൾ,സ്ത്രീകളുടെ ഗുരുതരമായ രോഗ പരിരക്ഷ,സ്തനാർബുദം, ഫലോപ്യൻ ട്യൂബ് ക്യാൻസർ, അണ്ഡാശയ അർബുദം, സർവിക്കൽ കാൻസർ തുടങ്ങിയവയ്ക്കെല്ലാം കവറേജ് ലഭിക്കുന്ന സമഗ്ര പോളിസി തന്നെ തിരഞ്ഞെടുക്കണം.

0 comments: