2021, മാർച്ച് 12, വെള്ളിയാഴ്‌ച

കാർ മോഷണം പോയാൽ എന്ത് ചെയ്യണം,FIR വാഹനം നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ

  •  അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കംപ്ലയിന്റ് കൊടുക്കുക.
  •  FIR രജിസ്റ്റർ ചെയ്ത ഫയൽ തരും. അത് സൂക്ഷിച്ചുവെക്കുക.
  •  ഇൻഷുറൻസ് കമ്പനിയെ ബന്ധപ്പെടുക
  • സ്ഥലത്തെ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിനെ (RTO )ബന്ധപ്പെടുക.
  • ഇൻഷുറൻസ് കമ്പനിക്ക് വേണ്ട ഡോക്യൂമെന്റസ് കൊടുക്കുക (ഇൻഷൂറൻസ് തുക ലഭിക്കാൻ ആവിശ്യമായ രേഖകൾ നൽകൽ അത്യാവശ്യമാണ് )
  • നൽകേണ്ട രേഖകൾ :ഇൻഷൂറൻസിന്റെ കോപ്പി,ഒറിജിനൽ FIR കോപ്പി,ക്ലയിം ഫോമുകൾ, ഡ്രൈവിങ് ലയ്സൻസിന്റെ കോപ്പി,Rc ബുക്ക്‌, RCO ട്രാൻസർ പേപ്പറുകൾ ഫോമുകൾ എന്നിവയാണ്.
  • മോഷണം പോയ കാറിന്റെ രണ്ട് ഒറിജിനൽ ചാവി ഇൻഷൂറൻസ് അധികൃതർക് നൽകണം.
  • പോലീസിൽനിന്നും നോ-ട്രെയ്സ് റിപ്പോർട്ട് വാങ്ങുക.
  • നിശ്ചിത സമയത്തേക് നിങ്ങളുടെ കാർ കാണാതാവുകയാണെങ്കിൽ പെട്ടന് പോലീസ് സ്റ്റേഷനിൽ സമീപിക്കുകയും നോ -ട്രെയ്‌സ് റിപ്പോർട്ട് കളക്റ്റ് ചെയ്യലും അത്യാവിശ്യമാണ്. (ഇൻഷൂറൻസ് ക്ലയിം ചെയ്യാൻ ഇത് അത്യാവിശ്യമാണ്)

ഇൻഷൂറൻസ് ക്ലയിം ലഭിക്കാൻ എടുക്കുന്ന സമയം

നോ ട്രെയ്സ് റിപ്പോർട്ട്‌ ലഭിക്കാൻ പരാതികൊടുത്തതിന് ശേഷം 30ദിവസമെങ്കിലും എടുക്കും. പിന്നീട് വാഹനത്തിന്റെ ഐ ഡി വി അഥവാ ഇൻഷുറൻസ് മൂല്യം കണക്കാക്കാൻ 60മുതൽ 90വരെ ദിവസം എടുക്കും.മൊത്തമായി കണക്കാക്കിയാൽ ഇൻഷുറൻസ് തുക കയ്യിൽ കിട്ടണമെങ്കിൽ 3മുതൽ 4മാസം വരെ എടുക്കും.


0 comments: