2021, മാർച്ച് 12, വെള്ളിയാഴ്‌ച

പൊളിക്കൽ നയം; നിങ്ങളുടെ വാഹനങ്ങൾ തകർക്കുമോ?നിങ്ങളുടെ സംശയങ്ങൾക്ക് ഉള്ള മറുപടി ഇതാകാലാവധി കഴിഞ്ഞ വാഹനങ്ങൾ ഘട്ടം ഘട്ടമായി നിരത്തുകളിൽ നിന്ന് ഒഴിവാക്കുന്നതിന് വേണ്ടി സ്ക്രോപ്പേജ് പോളിസി (പൊളിക്കൽ നയം) നടപ്പാക്കാൻ ഒരുങുകയാണ് കേന്ദ്ര സർകാർ.

നിയമത്തിന്റെ പൂർണമായ വിശദാംശം പുറത്ത് വന്നിട്ടില്ലെങ്കിലും 2022 ഏപ്രിൽ 1 മുതൽ സ്ക്രോപേജ് പോളിസി നടപ്പാക്കും എന്നാണ്‌ പുറത്ത് വരുന്ന വിവരങ്ങൾ.സ്വന്തം വാഹനതോട് ഇന്ത്യക്കാർക്ക് ഒരു ആത്മ ബന്ധമുണ്ട്.അത് പോലെ തന്നെ സാധാരണക്കാർക്ക് വാഹനം മാറ്റി വാങ്ങുക എന്നതു ബുദ്ധിമുട്ടുള്ള കാര്യമാണ്.ഇത് കൊണ്ട് തന്നെ സ്‌ക്രോപേജ് പോളിസി നിലവിൽ വന്നാൽ 20 വർഷം പഴക്കം ഉള്ള വാഹനങ്ങൾ പോളിക്കേണ്ടി വരുമോ എന്ന സംശയം ഭൂരിഭാഗം പേർക്കും ഉണ്ട്.20 വർഷം കഴിഞ്ഞ എല്ലാ വാഹനങ്ങളും പൊളിക്കേണ്ടി വരില്ല.

എന്നാൽ കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഉപയോഗിക്കണമെങ്കിൽ ഓട്ടോമാറ്റഡ്‌ ടെസ്റ്റിങ്ങിന് വിധേയമാക്കണം.ടെസ്റ്റിംഗ് പൂർത്തിയാക്കിയാൽ വീണ്ടും നിരത്തിലിറങ്ങാൻ അനുമതി ലഭിക്കും.ഈ വാഹനങ്ങൾക്ക് റോഡ് ടാക്സ് വളരെ കൂടുതലായിരിക്കും.നിശ്ചിത കാലയളവിനുള്ളിൽ വീണ്ടും ടെസ്റ്റ് ചെയ്യേണ്ടി വരും.

സ്വകാര്യ വാഹനങ്ങൾ 20 വർഷം കൂടുമ്പോഴും പൊതു വാഹനങ്ങൾ ,വാണിജ്യ വാഹനങ്ങൾ15 വർഷം കൂടുമ്പോഴു ഓട്ടാേമാറ്റട് ടെസ്റ്റിംങ്ങിന്‌ വിധേയമാക്കണം.

മലിനീകരണ നിയന്ത്രണവുമായി ബന്ധപ്പെട്ട ഉടമ്പടികളാേട് നമുക്കുള്ള പ്രതിബദ്ധത രാജ്യാന്തര സമൂഹത്താേട് ബാേദ്ധ്യപ്പെടുത്തുക, ഇന്ധന ക്ഷമത കൂടിയ വാഹനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക തുടങ്ങിയ കണക്ക് കൂട്ടലുകൾ കൂടി  സ്‌ക്രോപേജ് പോളിസി നടപ്പാക്കുന്നതിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നുണ്ട്.

0 comments: