2021, മാർച്ച് 12, വെള്ളിയാഴ്‌ച

സന്തോഷ വാർത്ത:പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളുടെ നിയമങ്ങളിൽ മാറ്റം



പോസ്റ്റ് ഓഫീസ് അക്കൗണ്ടുകളുടെ നിരവധി നിയമങ്ങൾ മാറ്റിയിരിക്കുകയാണ് ഇന്ത്യൻ പോസ്റ്റ്.പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമുകളിൽ പണം പിൻവലിക്കാനുള്ള പരിധി ഇന്ത്യൻ പോസ്റ്റ് വർദ്ധിപ്പിച്ചു.

ഇങ്ങനെ ചെയ്തൽ പാേസ്റ്റ് ഓഫീസ് സ്കീമുകൾക്ക് ബാങ്ക്കളുമായി മത്സരിക്കാൻ സാധിക്കുമെന്നും പാേസ്റ്റ് ഓഫീസ് നിക്ഷേപം ദീർഘ കാലത്തേക്ക് വർദ്ധിപ്പിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

ഒരു ദിവസം 20000 രൂപ വരെ പിൻ വലിക്കാൻ കഴിയും.നേരത്തെ ഈ പരിധി 5000 രൂപ ആയിരുന്നു. ഒരു ബ്രാഞ്ച് പാേസ്റ്റ് മാസ്റ്ററും ഒരു ദിവസം ഒരു അക്കൗണ്ടിലേക്ക് 50000 രൂപയിൽ കൂടുതൽ പണമിടപാട് സ്വീകരിക്കില്ല.

PPF,KVP,NSC എന്നിവയുടെ നിയമങ്ങൾ മാറ്റി.പുതിയ നിയമങ്ങൾ അനുസരിച്ച് സേവിംഗ് അക്കൗണ്ടിന് പുറമെ ഇപ്പൊൾ പബ്ലിക് പ്രോവിഡന്റ് ഫണ്ട്(PPF)സീനിയർ സിറ്റസൺസ് സേവിംഗ് സ്കീം(SCSS),പ്രതിമാസ വരുമാന പദ്ധതി(MIS),കിസാൻ വികാസ് പത്ര(KVP),ദേശീയ സേവിംങ്സ് സർട്ടിഫിക്കറ്റ് ((NSC), ഫോം വഴി സ്വീകാര്യത അല്ലെങ്കിൽ പിൻവലിക്കൽ നടത്താം.

മിനിമം ബാലൻസ്

വാർഷിക പലിശ 4%ലഭിക്കും.സേവിംഗ്സ് അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ ബാലൻസ് വേണം.അക്കൗണ്ടിൽ ബാലൻസ് 500 രൂപയിൽ കുറവാണെങ്കിൽ 100 രൂപ അക്കൗണ്ട് മെയിൻ്റനൻസ് ഫീസായി കുറക്കും.

പോസ്റ്റ് ഓഫീസ് പദ്ധതികൾ

_പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്
_5 വർഷത്തെ പോസ്റ്റ് ഓഫീസ് RD അക്കൗണ്ട്
_പോസ്റ്റ് ഓഫീസ് സ്ഥിര നിക്ഷേപ അക്കൗണ്ട്
_പോസ്റ്റ് ഓഫീസസ് പ്രതിമാസ  വരുമാന പദ്ധതി അക്കൗണ്ട്.
_സീനിയർ സിറ്റിസൺസ് സേവിംങ്സ്‌ സ്കീം
_15 വർഷത്തെ പബ്ലിക് പ്രോവിഡന്റ് അക്കൗണ്ട്
_സുകന്യ സമൃദ്ധി അക്കൗണ്ട്
_ദേശീയ സേവിങ്സ് സർട്ടിഫിക്കറ്റ്
_
_കിസാൻ വികാസ് പത്ര

പലിശ

_പോസ്റ്റ് ഓഫീസ് സേവിംഗ് അക്കൗണ്ട് -4.0
_1 വർഷത്തെ ടി ഡി അക്കൗണ്ട്-5.5
_2 വർഷത്തെ ടി ഡി അക്കൗണ്ട് -5.5
_5 വർഷത്തെ ടി ഡി അക്കൗണ്ട് -6.7
_5 വർഷത്തെ R D 5.8
_സീനിയർ സിറ്റിസൺസ് സേവിംഗ്സ് സ്കീം-7.4
_കിസാൻ വികാസ് പത്ര-6.9
_സുകന്യ സമൃദ്ധി akkount-7.6

0 comments: