2021, ഏപ്രിൽ 11, ഞായറാഴ്‌ച

സി.ബി.എസ്.ഇ ബോർഡ് പരീക്ഷകൾക്ക് മാറ്റമുണ്ടോ?ഔദ്യോഗിക അറിയിപ്പ് ഇങ്ങിനെ.-CBSE Boar Exam-2021-Latest News

cbse 2021 exam news,CBSE Exam 2021 Result,



കോവിഡ്19 നിലനിൽക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾക്ക് മാറ്റം വരുത്തുകയോ നീട്ടി വെക്കുകയോ ചെയ്യണമെന്നാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടത്.


നേരത്തെ നിശ്ചയിച്ചത്

സി ബി എസ് ഇ ബോർഡ് നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 4 ന് തന്നെ പത്താം ക്ളാസ് പന്ത്രണ്ടാം ക്ളാസ് പരീക്ഷകൾ നടത്തുന്നതിന് ബോർഡ് ഔദ്യോഗികമായി തീരുമാനിച്ചിരുന്നു.ടൈം ടേബിളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല.വിദ്യാർത്ഥികൾക്ക് പുറമേ അദ്ധ്യാപകരും രക്ഷിതാക്കളും പരീക്ഷ റദ്ദാക്കുകയോ മാറ്റി വെക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.


എത്രത്തോളം വിദ്യാർത്ഥികൾ

പത്താം ക്ലാസിലും പന്ത്രണ്ടാം ക്ളാസിലെയും ഒരുലക്ഷത്തോളം വിദ്യാർത്ഥികൾ നിവേദനത്തിൽ ഒപ്പു വെച്ചു . Cancelboardexams2021 എന്ന ഹാഷ്ടാഗുമായി വിദ്യാർത്ഥികൾ ട്വിറ്ററിൽ അണിനിരന്നു.


പ്രതിരോധ മാർഗ്ഗങ്ങൾ എന്തെല്ലാം? 

കോവിഡിൻറെ രണ്ടാം വരവിന്റെ പശ്ചാത്തലത്തിൽ കൂടുതൽ സുരക്ഷാ സംവിധാനത്തോടെ പരീക്ഷ നടത്താനാവുമെന്ന് അറിയിച്ചു.അതിനായി കൂടുതൽ സെൻററുകൾ അനുവദിക്കുന്നതാണ്.രാജ്യം മുഴുവൻ ലക്ഷകണക്കിന് വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിനാൽ കൂടുതൽ പ്രതിരോധ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.


പ്രാക്ടിക്കൽ പരീക്ഷ എഴുതാൻ കഴിയാത്തവർക്ക്

 പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടുമൊരു അവസരം നൽകാമെന്ന് സി.ബി.എസ്.ഇ അറിയിച്ചിട്ടുണ്ട്.അതുപോലെ ഐ സി എസ് ഇ യും സമാന നിർദ്ദേശം നൽകിയിട്ടുണ്ട്.എന്നാൽ ജൂൺ 11 ന് മുൻപായി പരീക്ഷ നടത്തണമെന്നും നിർദ്ദേശിക്കുന്നു.

0 comments: