കൊറോണ ഭീതിക്ക് ശേഷം വീണ്ടും പഴയത് പോലെ സർവീസുകൾ തുടങ്ങുകയാണല്ലോ വിമാന കമ്പനികൾ. ഒരുപാട് കാലം വീട്ടിൽ ഇരുന്നതിന്റെ ക്ഷീണം മാറ്റാൻ യാത്രക്കാരും ഒരുങ്ങി കഴിഞ്ഞു.ഇനി യാത്ര ചെയ്യുമ്പോൾ അല്പം കരുതലോടെ അയാൽ നമുക്ക് ലാഭിക്കാം.കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനായി കുറച്ച് ടിപ്സുകൾ ഇതാ.
ടിക്കറ്റ് നിരക്ക് കുറയാൻ :
യാത്ര ചെയ്യാൻ തീരുമാനിക്കുമ്പോൾ തന്നെ ആ മാസത്തിലെ മുഴുവൻ ദിവസങ്ങളുടെയും ടിക്കറ്റ് നിരക്കുകൾ ചെക്ക് ചെയ്യണം. ഇതിനായി ഗൂഗിൾ ഫ്ലൈറ്റ്സ്, ഹോപ്പർ, സ്‌കൈ സ്കാനർ എന്നീ സൈറ്റുകളിൽ കയറി ചെക്ക് ചെയ്യാവുന്നതാണ്. തിങ്കൾ മുതൽ ബുധൻ വരെയുള്ള ദിവസങ്ങളിലെ രാത്രി സമയങ്ങളിൽ ടിക്കറ്റ് നിരക്ക് കുറയുന്നതായി സാധാരണ കാണാറുണ്ട്. ആ സമയങ്ങളിൽ ഒന്ന് ചെക്ക് ചെയ്യുക. വാരാന്ത്യത്തിനേക്കാൾ പ്രവർത്തി ദിനങ്ങളിൽ ടിക്കറ്റ് നിരക്കുകൾ കുറവായിരിക്കുമല്ലോ അതും ഒന്ന് ചെക്ക് ചെയ്യുക.
വിമാനങ്ങൾ തിരയുമ്പോൾ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് മോഡലോ ഇടുക :
ടിക്കറ്റുകളുടെ നിരക്കുകൾ വെറുതെ ചെക്ക്ചെയ്യുകയാണെങ്കിൽ ഇൻകോഗ്നിറ്റോ അല്ലെങ്കിൽ പ്രൈവറ്റ് മോഡിലോ ഇടുക. ഗൂഗിളിൽ ഒന്നിലേറെ തവണ ഒരേ റൂട്ടിൽ ഉള്ള വിമാന ടിക്കറ്റുകൾ നോക്കുമ്പോൾ നിരക്കുകൾ കൂടുന്നത് കണ്ടിട്ടില്ലേ. ബ്രൗസർ കുക്കീസ് ആണ് ഇതിന് പിന്നിൽ. ആവർത്തിച്ചു നോക്കുമ്പോൾ നിരക്ക് കൂടുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിട്ടുള്ളത്. ഇതിനാണ് ഈ മോഡുകൾ ഉപയോഗിക്കാൻ പറയുന്നത്.
ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുക :
യാത്ര ചെയ്യാൻ ഉറപ്പിച്ചു കഴിഞ്ഞാൽ ഉടനെ ടിക്കറ്റുകൾ ബുക്ക് ചെയ്യുക. പുറപ്പെടുന്ന തീയതിക്ക് നീട്ടി വെച്ചാൽ ഉറപ്പായും ടിക്കറ്റ് നിരക്ക് കൂടുന്നതാണ്.
കണക്റ്റിംഗ് ഫ്ലൈറ്റുകൾ സ്വന്തമായി ബുക്ക് ചെയ്യുക :
യാത്രയ്ക്കിടയിൽ വിമാനം മാറി കയറേണ്ട സാഹചര്യം ഉണ്ടാകാറുണ്ടല്ലോ ഈ സമയത്ത് വിമാനകമ്പനികൾ തരുന്ന ഓഫറുകൾ സ്വീകരിക്കാതെ സ്വന്തമായി ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇതിനായി എയർ വാണ്ടർ എന്ന വെബ്സൈറ്റ് ഉപയോഗിക്കുക. വിവിധ നിരക്കുകൾ ഉള്ള എയർ ഒപ്ഷനുകൾ റൂട്ടുകൾ എന്നിവ ഈ വെബ്സൈറ്റ് കാണിച്ചു തരുന്നതാണ്.
ടിക്കറ്റുകൾ താരതമ്യം ചെയ്തു വാങ്ങിക്കുക :
വിമാന കമ്പനികളിൽ നിന്നുള്ള കമ്മീഷൻ അനുസരിച്ചാണ് പല സെർച്ച് എൻജിനുകളും ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. സ്‌കൈ സ്‌കാനർ, ഗൂഗിൾ ഫ്ലൈറ്റ്സ്, എയർഫെയർവാച്ച്ഡോഗ്, ജെറ്റ് റഡാർ എന്നീ കുറഞ്ഞ നിരക്ക് കാണിക്കുന്ന സെർച്ച് എൻജിനുകൾ ഉപയോഗിച്ച് വില താരതമ്യം ചെയ്യുക. എന്നിട്ട് ഇവയിലെ കുറഞ്ഞ വില ഉള്ള ടിക്കറ്റുകൾ ബുക്ക് ചെയ്യുക.
പ്രാദേശിക വിമാനകമ്പനികൾ ഉപയോഗിക്കുക :
അത്രയധികം പ്രചാരമില്ലാത്ത റൂട്ടുകളിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രാദേശിക വിമാനങ്ങൾ ഉപയോഗിക്കുക. ഇത്തരം കമ്പനികളിൽ മികച്ച ഓഫറുകൾ ഉണ്ടാവുന്നതാണ്.
ഫ്ലൈറ്റ് പോയിന്റ്കൾ ഉപയോഗിക്കുക :
ഫ്രീക്കന്റ് ഫ്ലായർമാർക്ക് എയർ ലൈനുകളുടെ ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായുള്ള എയർ മെയിൽ പോയിന്റ്കൾ നൽകാറുണ്ട്. ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോൾ ഇവ ഉപയോഗിച്ചാൽ ഇളവുകൾ ലഭിക്കും.
ഫെയർ അലർട്ടുകൾ സെറ്റ് ചെയ്യുക :
ഫ്ലൈറ്റുകളുടെ വിവിധ തരത്തിലുള്ള ഇളവുകൾ അറിയുന്നതിനു വേണ്ടി എയർ ലൈനുകളുടെ സാമൂഹ്യമാധ്യമ പേജുകൾ ഫോളോ ചെയ്യുക. വെബ്സൈറ്റുകൾ സന്ദർശിക്കുമ്പോൾ അതിലെ ഫെയർ അലർട്ടുകൾ സെറ്റ് ചെയ്തു വെക്കുക. ഇതുവഴി ടിക്കറ്റ് നിരക്ക് കുറയുമ്പോഴും ഓഫറുകൾ വരുമ്പോഴും മെയിൽ ആയും ഫോണിൽ മെസ്സേജ് ആയും അറിയിക്കുന്നതാണ്.
ഇന്ത്യയെക്കാൾ മൂല്യം കുറഞ്ഞ കറൻസി യിൽ പെയ്മെന്റ് നടത്താൻ ശ്രമിക്കുക :
ഓരോ ആളും യാത്രചെയ്യുന്ന രാജ്യത്തിന്റെ കറൻസിയിൽ പണം അടക്കാൻ മിക്ക എയർ ലൈനുകളും ആവശ്യപ്പെടാറുണ്ട്. ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ഇന്ത്യയെക്കാൾ മൂല്യം കുറഞ്ഞ മറ്റു കറൻസിയിൽ പണമടയ്ക്കാൻ പറ്റുമോ എന്ന് പരിശോധിക്കുക. ഈ ഓപ്ഷൻ വഴി പല യാത്രക്കാരും പണം ലാഭിക്കുന്നുണ്ട്.
ചെലവുകുറഞ്ഞ ഡെസ്റ്റിനേഷനുകൾ തിരഞ്ഞെടുക്കുക :
ടൂറിസ്റ്റ് സ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കുറഞ്ഞ നിരക്കുകൾ ഉള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. സ്‌കൈ സ്കാനർ എന്ന ആപ്പ് ഉപയോഗിച്ച് സിറ്റിയുടെ പേര് മാത്രം കൊടുത്താൽ ലോകത്തെവിടെയുമുള്ള കുറഞ്ഞ ഫ്ലൈറ്റ് നിരക്കുകളുടെ ലിസ്റ്റ് ലഭിക്കുന്നതാണ്. ഇതിൽനിന്ന് ബഡ്ജറ്റ് അനുസരിച്ച് ഇഷ്ടമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കാം.
0 comments: