2021, ഏപ്രിൽ 11, ഞായറാഴ്‌ച

നിങ്ങൾക്കു പണം സേവ് ചെയ്യാൻ പറ്റുന്നില്ലേ .ഇതാ ഒരു ട്രിക്ക് .പണം സേവ് ചെയ്യാൻ നിരവധി വഴികൾ -To Save Money For Your Future Plan Take This Trick To Save -2021 Money Saving Trick




കൊറോണ വൈറസ്  മലയാളികളെ സാമൂഹിക അകലം പാലിക്കാൻ മാത്രമല്ല നിരവധി കാര്യങ്ങൾ പഠിപ്പിച്ചിട്ടുണ്ട്. അതിലൊന്നാണ് സേവിങ്സ്.

ലോക്കഡോൺ പോലോത്ത നിർബന്ധിത അടിയന്തര സാഹചര്യങ്ങളിൽ നമുക്ക് ചിലവാക്കാൻ എമർജൻസി ഫണ്ടിന്റെ ആവശ്യം ഏറ്റവും കൂടുതൽ മനസ്സിലാക്കി തന്നത് കോവിഡിന്റെ സമയത്ത് ആണല്ലോ.

 ഇനിമുതൽ നമ്മുടെ ശമ്പളത്തിൽ നിന്നും ഒരു കരുതൽ അത്യാവശ്യം ആണെന്ന് ഇതിൽ നിന്നും മനസ്സിലാക്കാനായി. എത്ര ചെറിയ ശമ്പളക്കാർക്കു തന്നെക്കൊണ്ട് കഴിയുന്ന എമർജൻസി ഫണ്ട് സ്വരൂപിക്കാൻ കഴിയും. അതിനു ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

 എന്താണ് എമർജൻസി ഫണ്ട് ?

 പെട്ടെന്ന് നമ്മുടെ വരുമാനം നിലച്ചാൽ ചുരുങ്ങിയത് ഒരു വർഷത്തേക്ക് എങ്കിലും നമ്മുടെ കാര്യങ്ങൾ മറ്റൊരാളോട് ചോദിക്കാതെ ചിലവാക്കാൻ സാധിക്കുന്ന ഒരു മുതൽക്കൂട്ട് ആയിരിക്കണം.

 ഇത് നമ്മെ അടിയന്തര സാഹചര്യങ്ങളിലും ആത്മവിശ്വാസത്തോടെ നേരിടാൻ സാധിക്കും. വരുമാനം നഷ്ടപ്പെട്ട സാഹചര്യങ്ങളിൽ ഇത് നമുക്കൊരു മുതൽക്കൂട്ടായിരിക്കും.

 എങ്ങനെ ഫണ്ട് ഒരുക്കി വെക്കാം ?

 പ്രതിമാസം കുറഞ്ഞ ശമ്പളം ലഭിക്കുന്ന നമുക്ക് എങ്ങനെ ഇത്രയും വലിയ ഒരു തുക എമർജൻസി ഫണ്ട് ആയി മാറ്റി വെക്കാൻ കഴിയുക എന്ന് ആലോചിച്ചു ടെൻഷൻ ആകാതെ നമ്മൾ മനസ്സുവച്ചാൽ എത്ര ചെറിയ ശമ്പളത്തിൽ നിന്നും ചുരുങ്ങിയ കാലം കൊണ്ട് ഫണ്ട്‌ ഒരുകൂട്ടാം

. ഒറ്റയടിക്കു മുഴുവൻ പണവും ഫണ്ടിലേക്ക് മാറ്റാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. എന്നാൽ സമ്പാദ്യത്തിൽ നിന്ന് കുറച്ചു കുറച്ചു ഒരുക്കിവെച്ച ഒന്നോ രണ്ടോ വർഷം കൊണ്ട് ഏതൊരാൾക്കും എമർജൻസി ഫണ്ട് ഒരുക്കാം. ഇതിനായി ഒരു നിശ്ചിത പണം ഓരോമാസവും നിങ്ങളുടെ  സേവിങ് ബാങ്കിലോ ലിക്വിഡ് ഫണ്ടിലോ ഡെപ്പോസിറ്റ് ചെയ്യാവുന്നതാണ്.

കുറഞ്ഞ തുക ആണെങ്കിലും മൂന്ന് നാല് വർഷം കൊണ്ട് ലക്ഷ്യത്തിലെത്താം. ഇതിനായി പോസ്റ്റോഫീസ് നിക്ഷേപങ്ങൾ, ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റ് എന്നീ പദ്ധതികൾ ഉപയോഗിക്കാവുന്നതാണ്.

ഇതിലെ നിക്ഷേപത്തിൽ നിന്നും കുറഞ്ഞ പലിശയും ലഭിക്കുന്നതാണ്. ഇത്തരത്തിൽ ഒരുപാടു വഴികൾ നമുക്കുമുന്നിലുണ്ട്. ഇനിയും എമർജൻസി ഫണ്ടിനെക്കുറിച്ച് അറിയാത്തവർ ഉടനെ തുടങ്ങിക്കോളൂ.

0 comments: