ഓൺലൈൻ പണമിടപാടുകാർക്ക് മുന്നറിയിപ്പുനൽകി കേരള പോലീസ്. എല്ലാ ഇടപാടുകളും ഓൺലൈൻ വഴി ആയ ഈ നൂതന കാലഘട്ടത്തിൽ പണമിടപാടുകൾ വരെ ഓൺലൈൻ ബാങ്കിങ് ആയാണ് ഇപ്പോഴത്തെ തലമുറ ചെയ്യുന്നത്. ഇത് കൊണ്ട് ഒരുപാട് തട്ടിപ്പുകേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.ബ്രൗസറുകൾ നമ്മുടെ പാസ്‌വേർഡുകൾ സൂക്ഷിക്കുന്നുണ്ട് എന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു.
നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ പാസ്‌വേഡുകൾ സേവ് ചെയ്യാൻ ബ്രൗസറുകളും അപ്ലിക്കേഷൻസും ആവശ്യപ്പെടാറുണ്ട്. ഇത് അടുത്ത തവണ ലോഗിൻ ചെയ്യുന്നത് എളുപ്പമാകും എങ്കിലും നിങ്ങളുടെ ലാപ്ടോപ് അല്ലെങ്കിൽ ഫോൺ നഷ്ടപ്പെട്ടാൽ ഇതു മറ്റൊരാളുടെ കയ്യിൽ ലഭിച്ചാൽ അവർക്ക് നിങ്ങളുടെ അക്കൗണ്ടിൽ കയറി ഇടപാടുകൾ നടത്താനും ദുരുപയോഗം ചെയ്യുവാനും സാധിക്കും.ഇതിനാലാണ് പാസ്‌വേഡുകൾ അല്ലെങ്കിൽ ക്രെഡൻഷ്യലുകൾ എവിടെയും സേവ് ചെയ്യരുതെന്ന് പറയുന്നത്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
- ബ്രൗസിംഗ് ശേഷം ബ്രൗസർകളുടെ സെറ്റിംഗ്സിൽ സേവ് പാസ്സ്‌വേർഡ് ഓപ്ഷൻ ഡിസേബിൾ ചെയ്യുക.
- ഗിൻ ചെയ്യുന്നതിനും ഇടപാടുകൾ നടത്തുന്നതിനും മുമ്പ് നിങ്ങൾ ഉപയോഗിക്കുന്ന വൈഫൈ പാസ്സ്‌വേർഡ് നൽകി പരിരക്ഷിച്ചിട്ടു ഉണ്ടോ എന്ന് ഉറപ്പുവരുത്തുക.
- ഇടപാടുകൾക്ക് ഓപ്പൺ വൈഫൈ ഉപയോഗിക്കാതിരിക്കുക.
0 comments: