2021, ഏപ്രിൽ 11, ഞായറാഴ്‌ച

ഒ ടി പി വഴി തട്ടിപ്പ് : വാട്സ്ആപ്പ് ഉപഭോക്താക്കൾ ശ്രെദ്ധിക്കുക !പുതിയ തട്ടിപ്പ് എല്ലാവരും അറിയുക

New Watsapp Users Fake OTP Robbery



സൂക്ഷിക്കുക ! വാട്സാപ്പ് വഴി പുതിയ തട്ടിപ്പ് കൂടെ റിപ്പോർട്ട് ചെയ്തു. വാട്സാപ്പിൽ സൈൻ ഇൻ ചെയ്യുമ്പോൾ ചോദിക്കുന്ന ഓ ടി പി നമ്പർ ഉപയോഗിച്ചാണ് പുതിയ തട്ടിപ്പ് നടക്കുന്നത്. നിങ്ങളുടെ കൂട്ടുകാരിൽ ആരെങ്കിലും ആർ ഡിജിറ്റൽ ഉള്ള ഓ ടി പി നമ്പർ ചോദിച്ചു മെസ്സേജ് അയച്ചാൽ അതിനു മറുപടി നൽകരുത്. അത് അവർ തന്നെയാണോ അയച്ചതെന്ന് ഉറപ്പുവരുത്തുക.

കാരണം ആദ്യം ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും അവരുടെ കോണ്ടാക്ടിൽ ഉള്ള മറ്റുള്ളവർക്ക് ഓ ടി പി നമ്പറിനായി സന്ദേശം അയക്കും. അറിയാതെ നിങ്ങൾ ഒ ടിപി അയച്ചു കൊടുക്കുകയാണെങ്കിൽ, നിങ്ങളുടെ കൂട്ടുകാരെ പോലെ നിങ്ങളുടെ വാട്സപ്പും  ഹാക്ക് ചെയ്യാനാണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. ഓ ടി പി ചോദിച്ചുകൊണ്ട് നിങ്ങൾക്ക് മെസ്സേജ് അയച്ച സുഹൃത്തിന്റെ വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടു എന്ന് അപ്പോൾ മനസ്സിലാക്കാവുന്നതാണ്.

ഓ ടി പി നമ്പർ മറ്റൊരാൾക്കും ഷെയർ ചെയ്യാതിരിക്കൽ ആണ് ഇത്തരം തട്ടിപ്പിൽ നിന്നും രക്ഷനേടാനുള്ള പോംവഴി. വാട്സാപ്പിൽ ടു ഫാക്ടർ പൊതു ഓതന്റീക്കേഷൻ / ടു സ്റ്റെപ് വെരിഫിക്കേഷൻ എനബിൾ ചെയ്തു വെച്ചാൽ അക്കൗണ്ട് സുരക്ഷിതമാകും. അതവാ സുഹൃത്തുക്കളിൽ നിന്നും അത്തരം മെസ്സേജ് വരികയാണെങ്കിൽ അവരെ അറിയിക്കുക. അവർ ലോഗിൻ ചെയ്യുന്നതോടെ ഹാക്കർമാർക്ക് ആ അക്കൗണ്ട് ഉപയോഗിക്കാൻ കഴിയില്ല.

ഇതിന് ഇര ആയ റേഡിയോ ഷോ ഹോസ്റ്റായ അലക്സിസ് കോൺറാൻ തന്റെ ട്വിറ്ററിൽ കുറിച്ചത്  :  " ആദ്യം വാട്സപ്പ് കോഡ്എന്ന പേരിൽ ഫോണിലേക്ക് ടെക്സ്റ്റ് മെസ്സേജ് വരും. പിന്നാലെ നിങ്ങളുടെ ഏതെങ്കിലും വാട്സ്ആപ്പ് കോൺടാക്ട്ൽ നിന്ന് ഒരു സന്ദേശമെത്തും ഹലോ ക്ഷമിക്കണം ഞാൻ നിങ്ങള്ക്ക് എസ് എം എസ് ആയിട്ട് അബദ്ധത്തിൽ ഒരു 6 നമ്പർ കോഡ് അയച്ചിട്ടുണ്ട്. അത് തിരിച്ച് അയക്കുമോ അത്യാവശ്യമാണ് " ഇങ്ങനെയാണ്.

0 comments: