2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

നിങ്ങൾ ഈ ആപ്പുകളിൽ അക്കൗണ്ട് എടുത്തിട്ടുണ്ടോ? എങ്കിൽ സൂക്ഷിക്കുക




കഴിഞ്ഞ ആറുമാസത്തിനുള്ളിൽ ലോകത്താകമാനം ഉപയോക്താക്കൾ ഉള്ള സോഷ്യൽ മീഡിയ ആപ്പുകളിലും ഓൺലൈൻ പർച്ചേസിംഗ് അപ്പൊ കളിലും വിവരചോർച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ആപ്പുകളും വിശ്വസിച്ചു ഉപയോഗിച്ചിരുന്ന ഉപഭോക്താക്കളുടെ ബാങ്കിംഗ് മൊബൈൽ ലൊക്കേഷൻ അടക്കമുള്ള വിവരങ്ങൾ ആണ് ചോർന്നത്. ഹാക്കർമാർ ചോർത്തി എടുത്ത് വിവരങ്ങൾ ലക്ഷങ്ങൾ വില വെച്ച് ഡാർക്ക് വെബിൽ വിൽപ്പനക്ക് വെച്ചു. അത്തരത്തിലുള്ള ചില ആപ്പുകൾ പരിചയപ്പെടാം.

ഫേസ്ബുക്ക്

ഏറ്റവും കൂടുതൽ വിവരങ്ങൾ ചോർന്നത് പ്രമുഖ സോഷ്യൽ മീഡിയ ആപ്പ് ആയ ഫേസ്ബുക്കിൽ നിന്നാണ്.  53.3 കോടിയോളം ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളാണ് ചോർന്നത്. ഇമെയിൽ ഐഡി പൂർണമായ പേര് മൊബൈൽ നമ്പർ ജനന തീയതി ലൊക്കേഷൻ ഹിസ്റ്ററി എന്നിവയാണ് ചോർന്നത്. ഇതിൽ ഇന്ത്യയിൽ നിന്നും 61 ലക്ഷം പേരും ഉൾപ്പെടുന്നുണ്ട്.

ബിഗ് ബാസ്ക്കറ്റ്

ഇന്ത്യയിലെ ലക്ഷക്കണക്കിന് ഉപഭോക്താക്കളുള്ള ഓൺലൈൻ ഗ്രോസറി സ്ഥാപനമാണ് ബിഗ് ബാസ്ക്കറ്റ്. ഇതിൽ നിന്നും രണ്ടു കോടിയോളം പേരുടെ വിവരങ്ങളാണ് ചോർന്നത്. യുഎസ് ആസ്ഥാനമായ സൈബർ ഇൻറലിജൻസ് പുറത്തുവിട്ട റിപ്പോർട്ടിൽ ഇതിൽ നിന്നും ചോർത്തിയെടുത്ത് വിവരങ്ങൾ 30 ലക്ഷം രൂപയ്ക്ക് വിറ്റു എന്നാണ് പറയുന്നത്. പേരുകൾ, ഇമെയിൽ ഐഡി, ഒ ടി പി, പാസ്സ്‌വേർഡ്, മൊബൈൽ നമ്പർ, വിലാസം, ജനനത്തീയതി, സ്ഥലം, ലോഗിൻ ചെയ്ത് അഡ്രസ്സ് എന്നിവയാണ് ചോർന്നത്.

മാെബി ക്വിക്ക്

മോബൈൽ പയ്മെന്റ് ആപ്പ്‌ ആയ മാെബി ക്വിക്കിൽ നിന്നും 110 ദശ ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോർന്നത്.ബജാജ് ഫിനാൻസ് സേക്യുയോ ക്യാപിറ്റൽ തുടങ്ങിയവയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ആപ്പിലെ ഉപയോക്താക്കളുടെ ക്രെഡിറ്റ് കാർഡ് അടക്കമുള്ള വിവരങ്ങൾ ആണ് ചോർന്നിരിക്കുന്നത്.

ലിങ്കിഡ്

പ്രൊഫഷണൽ നെറ്റ് സൈറ്റ് ആണ് ലിങ്ക്ഡ്‌. 50 കോടിയുടെ ഡാറ്റ ആണ് ഇതിൽ നിന്നും ചോർന്നത്. പേരുകൾ ഇമേജ് ഫോൺ നമ്പർ ജോലിസ്ഥലം എന്നീ വിവരങ്ങളാണ് ചോർന്നത്.

ഡോമിനോസ്

ഡോമിനോസ് ഇൽ നിന്നും ക്രെഡിറ്റ് കാർഡ് വഴിയും അല്ലാതെയും പർച്ചേസ് നടത്തിയ 10 ലക്ഷം ആളുകളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർന്നു. ഇതിനുപുറമേ ഫോൺ നമ്പർ ക്രെഡിറ്റ് കാർഡ് ഉൾപ്പെടുന്ന പണമിടപാട് വിവരങ്ങളാണ് ചോർന്നിരിക്കുന്നത്.
ജസ്പെ, അപ്സ്റ്റോക്കോസ,ബൈയുകോയിൻ തുടങ്ങിയ നിരവധി ആപ്പുകളും സൈബർ ആക്രമണത്തിന് ഇരയാവുകയും വിവരങ്ങൾ ചോരുകയും ചെയ്തിട്ടുണ്ട്.
ആപ്പുകളിൽ വിവരങ്ങൾ നൽകുമ്പോൾ ഒരു കരുതൽ ഉണ്ടാവുന്നത് നല്ലതാണ് എന്നാണ് ഇത് സൂചിപ്പിക്കുന്നത്.


1 അഭിപ്രായം: