2021, ഏപ്രിൽ 24, ശനിയാഴ്‌ച

വിവാഹ പ്രായം ആയോ? എങ്കിൽ ഗവണ്മെന്റ് ലോൺ കിട്ടും.2.5 ലക്ഷം രൂപ കിട്ടും -Kerala Government Loan For Women Apply Now-2021സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കിവരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപെടുന്നവരുടെ പെൺമക്കളുടെ വിവാഹ വായ്പയ്ക്കയാണ് അപേക്ഷ ക്ഷണിച്ചത്.

 

നിബന്ധനങ്ങൾ ഇങ്ങനെ:

  • അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്.
  •  കുടുംബ വാർഷികവരുമാനം മൂന്നു ലക്ഷം രൂപയിൽ അധികമാകരുത്.
  •  വായ്പാ തുക 7% പലിശ നിരക്കിൽ മാസ തവണകളായി 5 വർഷം കൊണ്ട് തിരിച്ചടയ്ക്കണം.
  •  പരമാവധി വായ്പാ തുക 2.5 ലക്ഷം രൂപ.
  •  വായ്പ ഈടായി കോർപ്പറേഷൻ്റെ നിബന്ധനകൾക്ക് അനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം.
  •  അപേക്ഷാ ഫോറവും വിശദ വിവരങ്ങളും കോർപ്പറേഷൻ്റെ ജില്ല ഓഫീസിൽ ലഭിക്കും.
    ഫോൺ: 0497 2705036.

 

 

0 comments: