2021, ഏപ്രിൽ 23, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് ശനിയും ഞായറും ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ-Kerala Lock Down night cerfew Update-2021 April




തിരുവനന്തപുരം: സംസ്ഥാനത്ത്  നാളെയും മറ്റന്നാളും ലോക്‌ ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സർക്കാർ.ശനിയും ഞായറും ആവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സ്ഥിതിഗതികൾ രൂക്ഷം ആയതു കൊണ്ട് തന്നെ എല്ലാവരും നിയന്ത്രണങ്ങൾ പാലിക്കണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. ശനിയും ഞായറും നിയന്ത്രണങ്ങൾ ഇപ്രകാരം...

അനാവശ്യ യാത്രകളും പരിപാടികളും ഒഴിവാക്കി ഈ ദിവസം കുടുംബങ്ങൾക്ക് വേണ്ടി മാത്രമായി മാറ്റി വയ്ക്കുക.മുൻകൂട്ടി തീരുമാനിച്ച വിവാഹങ്ങൾ നടത്താം ഹാളുകളിൽ 75 പേർക്കും തുറസായ സ്ഥലങ്ങളിൽ 150 പേർക്കുമാണ് പ്രവേശനാനുമതി ലഭിക്കുക. മരണാനന്തര ചടങ്ങുകളിൽ പരമാവധി 50 പേർക്ക് പങ്കെടുക്കാം. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പോകുന്നവർ ഐഡൻറിറ്റി കാർഡ് വിവാഹക്ഷണക്കത്തും കയ്യിൽ കരുതണം. ദീർഘദൂര യാത്ര പരമാവധി ഒഴിവാക്കുക. വിവാഹം, മരണം, ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ, മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്ര ചെയ്യാൻ അനുമതിയുണ്ട്. സ്വന്തമായി തയ്യാറാക്കിയ സത്യപ്രസ്താവന കയ്യിൽ ഉണ്ടായിരിക്കണം. ഇതിന് പ്രത്യേക മാതൃകയില്ല.

ടെലികോം, ഐടി, ആശുപത്രികൾ, മാധ്യമ സ്ഥാപനങ്ങൾ, പാൽ-പത്ര വിതരണം ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട വർക്ക് ഇളവ് ലഭിക്കും.മാസ്ക് അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വീടുകളിൽ എത്തിച്ച് മത്സ്യ വിൽപന നടത്തുന്നതിന് തടസ്സമില്ല. ഹയർസെക്കൻഡറി പരീക്ഷ മുൻ നിശ്ചയിച്ചപ്രകാരം തന്നെ നടത്തുന്നതായിരിക്കും. ഇതിനുവേണ്ടി എത്തുന്ന അധ്യാപകർ വിദ്യാർഥികൾ എന്നിവർക്ക് യാത്രാനുമതി ലഭിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്ന രക്ഷിതാക്കൾ കൂട്ടംകൂടി നിൽക്കാതെ വീട്ടിലേക്ക് പെട്ടെന്ന് തന്നെ മടങ്ങി പോകേണ്ടതാണ്.

0 comments: