2021, ഏപ്രിൽ 22, വ്യാഴാഴ്‌ച

ഇനി ഓൺലൈനായി പാസ്പോർട്ടിലെ വിലാസം മാറ്റാം-How To Changed Passport Address, Very Simple Steps,




പാസ്പോർട്ടിലെ വിലാസം മാറ്റുന്ന കാര്യത്തിൽ പലർക്കും സംശയം ആണ്. പാസ്പോർട്ട് സേവാ പൊർട്ടൽ വഴി ഇപ്പോൾ ആർക്കും ഓൺലൈൻ ആയി വിലാസം മാറ്റാൻ കഴിയും. പുതുക്കിയ വിലാസമോ പുതിയ വിലാസമോ വെച്ച് പാസ്പോർട്ട് റി ഇഷ്യു ചെയ്യാനും സാധിക്കും.ഇതിന് എന്താണ് ചെയ്യേണ്ടതെന്ന് താഴെ നോക്കാം.

  • ആദ്യം പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • വിലാസം തിരുത്താൻ വേണ്ട രേഖകൾ എന്തെല്ലാം എന്ന വെബ്സൈറ്റിൽ കാണാം
  • അപേക്ഷകരുടെ പ്രായം പാസ്പോർട്ട് റി ഇഷ്യു ചെയ്യാനുള്ള കാരണം ഇവ അടിസ്ഥാനപ്പെടുത്തി പാസ്പോർട്ട് സേവാ കേന്ദ്രം വെബ്സൈറ്റ് നിരക്ക് ഈടാക്കും.
  • ആവശ്യമായ രേഖകളുടെ പകർപ്പ് പരിശോധിച്ചതിന് ശേഷം വീണ്ടും പാസ്പോർട്ട് സേവ പോർട്ടൽ സന്ദർശിക്കുക.യൂസർ രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന സ്ക്രീനിൽ ആവശ്യമുള്ള വിവരങ്ങൾ നൽകിയതിനുശേഷം ഏറ്റവും അടുത്തുള്ള പാസ്പോർട്ട് ഓഫീസ് സന്ദർശനത്തിനായി തിരഞ്ഞെടുക്കുക.
  • മേൽപ്പറഞ്ഞ വിവരങ്ങൾ നൽകിയതിനു ശേഷം രജിസ്റ്റർ ക്ലിക്ക് ചെയ്യുക.
  • പാസ്പോർട്ട് സേവാ പോർട്ടലിൽ ലോഗിൻ ചെയ്യുക.
  • തുടർന്ന് ആപ്ലിക്കന്റ്‌ ഹോം വെബ് പേജിൽ നിന്നും അപ്ലൈ ഓപ്ഷൻ തിരഞ്ഞെടുത്ത് ഫ്രഷ് പാസ്പോർട്ട്/ റി ഇഷ്യു പാസ്പോർട്ട് ക്ലിക്ക് ചെയ്യുക.
  • ക്ലിക്ക് ഹിയർ എന്ന പട്ടികയിലെ രണ്ടാമത്തെ ഓപ്ഷൻ തിരഞ്ഞെടുത്ത് അപേക്ഷ ഓൺലൈനായി പൂരിപ്പിക്കാം.
  • ആപ്ലിക്കേഷൻ ടൈപ്പ്, പാസ്പോർട്ട് ബുക്ക് ലൈറ്റ് ടൈപ്പ് തുടങ്ങിയ വിവരങ്ങൾ ഇവിടെ കൊടുത്തതിനുശേഷം നെക്സ്റ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
  • വ്യൂ സേവ്ഡ്/സബ്മിറ്റ് ആപ്ലിക്കേഷൻ ഓപ്ഷൻ തിറഞ്ഞെടക്കുക.
  • ശേഷം പേ ആൻഡ് ഷെഡ്യൂൾ അപ്പോയിമെന്റ് ലിങ്ക് ക്ലിക്ക് ചെയ്യുക. പാസ്പോർട്ട് റീ ഇഷ്യൂ ചെയ്യുന്നതിനുള്ള തുക അടക്കേണ്ടത് ഇവിടെയാണ്. പുഷ്പം അടുത്തുള്ള പാസ്പോർട്ട് സേവ കേന്ദ്രം സന്ദർശിക്കാനുള്ള തീയതിയും തിരഞ്ഞെടുക്കാം.
  • പണം അടച്ച് രസീത് കിട്ടിയതിനു ശേഷം തിരഞ്ഞെടുത്ത പാസ്പോർട്ട് സേവ കേന്ദ്രത്തിലോ പ്രാദേശിക പാസ്പോർട്ട് ഓഫീസിലോ ചെല്ലാം ആവശ്യമായ രേഖകൾക്കൊപ്പം ഈ രസീതും പാസ്പോർട്ട് സേവാ കേന്ദ്രത്തിൽ ഹാജരാകണം.

0 comments: