2021, ഏപ്രിൽ 26, തിങ്കളാഴ്‌ച

ഡ്രൈവിംഗ് സ്കൂളുകൾക്ക് എട്ടിൻറെ പണിയുമായി കോവിഡ് രണ്ടാംഘട്ടം




കോഴിക്കോട്: ലോക്ക് ഡൗണിന് ശേഷം ഡ്രൈവിംഗ് സ്കൂളുകൾ പച്ചപിടിച്ചു വരുന്നതിനിടെ പരിശീലനത്തിനും ടെസ്റ്റിനും ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ് ഉത്തരവിറക്കി. കോവിഡ് രണ്ടാം ഘട്ടം രൂക്ഷമായ സാഹചര്യത്തെ തുടർന്നാണ് ഉത്തരവ്. ജില്ലയിൽ ആര്‍ ടി ഓഫീസുകൾ, സബ് ആർടി ഓഫീസുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ ഫിറ്റ്നസ്, രജിസ്ട്രേഷൻ പുതുക്കൽ തുടങ്ങിയ വാഹന പരിശോധനകൾ 15 ദിവസത്തേക്ക് ആണ്  നിർത്തിവെച്ചിരിക്കുന്നത്. ഓൺലൈൻ വഴി മുൻകൂട്ടി സ്ലോട്ട് ബുക്ക് ചെയ്തവർക്ക് പിന്നീട് അവസരം ലഭിക്കുന്നതായിരിക്കും. സാമൂഹിക അകലവും ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്. ഈ സമയത്ത് ഓൺലൈൻ സേവനങ്ങൾ മാത്രമായിരിക്കും ലഭ്യമാകുക. പിന്നീട് അപേക്ഷകളുടെ പകർപ്പ് മോട്ടോർ വാഹന വകുപ്പിൻറെ ഓഫീസിൽ നൽകാം. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചു കൊണ്ടായിരിക്കണം ഈ സേവനങ്ങൾ ഉറപ്പുവരുത്തേണ്ടത്.

കോവിഡ് രണ്ടാം തരംഗം കനത്ത തിരിച്ചടിയാണ് ഡ്രൈവിംഗ് സ്കൂളുകൾക്ക് നൽകിയിരിക്കുന്നത്.നിലവിൽ കർശന നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകൾക്ക് പരിശീലനങ്ങളിൽ മാത്രമാണ് ഇളവ് ലഭിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം  ഡ്രൈവിംഗ് സ്കൂളുകൾ  സാധാരണ നിലയിലെത്താൻ ആറുമാസം കാലങ്ങളോളം എടുത്തു. ഈ സമയത്ത് വാഹനത്തിൻറെ സി സി,നികുതി, ഓഫീസ് കെട്ടിട വാടക, ജീവനക്കാരുടെ ശമ്പളം എന്നിവയെല്ലാം ഉടമസ്ഥർ കയ്യിൽ നിന്ന് എടുത്തു നൽകുകയാണ് ചെയ്തത്.അവധിക്കാലത്ത് കൂടുതൽപേർ ഡ്രൈവിംഗ് പഠിക്കാൻ എത്തുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കനത്ത തിരിച്ചടി ലഭിച്ചിരിക്കുന്നത്.

0 comments: