2021, ഏപ്രിൽ 25, ഞായറാഴ്‌ച

പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു. നിർണ്ണായക തീരുമാനം. വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്തു കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്ലസ് ടു, VHSE പ്രാക്ടിക്കൽ പരീക്ഷ മാറ്റി വെച്ചു. മഹാമാരിയുടെ വ്യാപനത്തെ തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഈ മാസം 28 തിയ്യതി നടത്താനിരുന്ന പരീക്ഷയാണ് മാറ്റി വെച്ചിരിക്കുന്നത് 

താത്കാലികമായി മാറ്റി വെച്ച പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും എന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു 

പ്രധാനമായും സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷൻ ഇതിനെ തുടർന്ന് കേസ് എടുത്തിരുന്നു.അതെ സമയം പരീക്ഷ മാറ്റി വെക്കണം എന്ന് അദ്ധ്യാപക സംഘടനയും ആവിശ്യപെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടി ഉണ്ടയാത്

പ്ലസ് ടു വിദ്യാർഥികൾക്കുള്ള തിയറി പരീക്ഷ ഇന്ന് അവസാനിക്കുകയാണ് 

0 comments: