2021 ഏപ്രിൽ 24, ശനിയാഴ്‌ച

വീടിനു പുറത്ത് ഇറങ്ങിയാൽ കടുത്ത പിഴ-രണ്ടും കല്പിച്ചു സർക്കാർ പിഴ തുക അറിയുക




കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ വർധിപ്പിച്ച് പോലീസ്. കൂട്ടം ചേർന്നുള്ള ആഘോഷങ്ങളും ആരാധനകളും നടത്തിയാൽ 500 രൂപ പിഴ നൽകേണ്ടി വരും. നേരത്തെ ഇത് 200രൂപ ആയിരുന്നു.കോവിഡ ബാധിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നും ആരെങ്കിലും അനാവശ്യമായി പുറത്തു പോവുകയോ അല്ലെങ്കിൽ ആരെങ്കിലും അനാവശ്യമായി അകത്ത് കയറുകയോ ചെയ്താൽ 500 രൂപയാണ് പിഴ.

അനാവശ്യ കാര്യങ്ങൾക്ക് സ്വകാര്യ/പൊതുവാഹനങ്ങൾ നിരത്തിലിറക്കിയാൽ 2000 രൂപയാണ് പിഴ. നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളിൽ മീറ്റിംഗ് കൾക്ക് വിവാഹം മരണാനന്തര ചടങ്ങുകൾക്കോ മറ്റു മതാഘോഷങ്ങൾ ക്ക് വേണ്ടിയോ കൂട്ടം കൂടിയാൽ 5000 രൂപ വരെ പിഴ ചുമത്തും. അടച്ചുപൂട്ടാനുള്ള നിർദ്ദേശം ലംഘിച്ചുകൊണ്ട് സ്കൂളുകളോ ഷോപ്പുകളോ മാളുകളോ തുറന്നു പ്രവർത്തിച്ചാൽ 2000 രൂപ പിഴ നൽകേണ്ടി വരും.  ക്വാറന്റെൻ ലംഘിക്കുന്നവർക്ക് 2000 രൂപയാണ് പിഴ.സാമൂഹിക അകലം പാലിക്കൽ മാസ്ക് ധരിക്കൽ എന്നിവ ചെയ്തില്ലെങ്കിൽ 500 രൂപ പിഴ നൽകേണ്ടി വരും. അനുമതി ഇല്ലാതെ നടത്തുന്ന കൂടിച്ചേരലുകൾക്കും അനുമതി ഉണ്ടെങ്കിൽ തന്നെ പത്തിലധികം പേര് പങ്കെടുത്താൽ 3000 രൂപ പിഴ നൽകണം.

കടകളിൽ ഒരേ സമയം ഇരുപതിലധികം പേര് ഉണ്ടെങ്കിൽ 3000 രൂപയും കോവിഡ് ബാധിത പ്രദേശത്ത് കൂട്ടം ചേർന്നാലും അനാവശ്യമായി പുറത്തു പോവുകയോ വരികയോ ചെയ്താലും പിഴ 500  കൊടുക്കണം.


0 comments: