2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

ഇനി 2 മാസ്‌കുകൾ,ഗ്ലൗസുകൾ,2 മീറ്റർ അകലം എന്നിവ പാലിക്കണമെന്ന് മുഖ്യമന്ത്രി

 
തിരുവനന്തപുരം:  കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പച്ചക്കറി മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട് മീറ്റർ അകലം പാലിക്കണമെന്നും 2 മാസ്ക് ധരിക്കണമെന്നും കഴിയുമെങ്കിൽ ഗ്ലൗസും ധരിക്കണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിയുമെങ്കിൽ ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്സാപ്പിലോ മറ്റോ ഫോണിലേക്ക് അയക്കുകയും ഡെലിവറി ബോയ്സിനെ വെച്ച് വീട്ടിലേക്ക് എത്തിച്ചു കൊടുക്കുന്ന രീതിയിലേക്ക് മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് മാർക്കറ്റിലെ തിരക്ക് ഒഴിവാക്കുന്നതിന് സാധിക്കും. ഇതിനു വേണ്ടി മാർക്കറ്റ് കമ്മിറ്റികളുടെ സഹായം തേടാൻ പോലീസിനോട് പറഞ്ഞു.

ഇന്നത്തെ അവലോകന യോഗത്തിൽ സംസ്ഥാനത്തെ പൊതു സ്ഥിതി വിലയിരുത്തി.ഇപ്പോൾ വാരാന്ത്യ നിയന്ത്രണങ്ങൾ നടത്തുന്നതുപോലെ അടുത്ത ഒരാഴ്ച കർശനമായ നിയന്ത്രണങ്ങൾ ഉണ്ടാകും എന്നും അറിയിച്ചു. നിയന്ത്രണങ്ങൾ സംബന്ധിച്ച് കൃത്യമായ മാനദണ്ഡങ്ങൾ ഇറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

0 comments: