2021, ഏപ്രിൽ 29, വ്യാഴാഴ്‌ച

ഇനി നിങ്ങൾക്ക് ഏത് ഏജൻസിയിൽ നിന്നും ഗ്യാസ് സിലിണ്ടർ വാങ്ങാം; ഇതിനായി ബുക്കിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്തും


പാചകവാതക സിലിണ്ടറുകൾ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള ഏജൻസിയിൽ നിന്നും വാങ്ങുന്നതിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് കമ്പനികളും ചേർന്ന് ഒരു പ്രത്യേക പ്ലാറ്റ്ഫോം രൂപീകരിക്കാൻ തീരുമാനിച്ചു.

ഇത് നിലവിൽ വന്നാൽ ഉപഭോക്താക്കൾക്ക് നിലവിൽ വാങ്ങുന്ന ഏജൻസിയിൽ നിന്ന് അല്ലാതെ അടുത്തുള്ള മറ്റ് ഏജൻസികളിൽ നിന്നും  ഗ്യാസ് സിലിണ്ടർ വാങ്ങിക്കാൻ സാധിക്കും. ഇതിനു വേണ്ടി ബുക്കിംഗ് ചട്ടങ്ങളിൽ മാറ്റം വരുത്തും.ഗ്യാസ് സിലിണ്ടർ ബുക്കിങ് പ്രക്രിയ വേഗത്തിലാകും എന്നകാര്യം എണ്ണക്കമ്പനികളും സർക്കാരുകളും മുൻപുതന്നെ പരിഗണിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ബുക്കിംഗ് നടപടികളിൽ മാറ്റംവരുത്താൻ തീരുമാനിച്ചിരിക്കുന്നത്. 

സിലിണ്ടറുകളുടെ ബുക്കിങ്ങിൽ  2020 നവംബർ മുതൽ ഒ ടി പി അടക്കമുള്ള ചില മാറ്റങ്ങൾ ഏർപ്പെടുത്തിയിരുന്നു. അതിനാൽ തന്നെ ബുക്കിംഗ് സംവിധാനത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചിരുന്നു. എങ്കിലും വീണ്ടും പരാതികൾ ഉയർന്നിരുന്നു.

ഇതിനെ തുടർന്ന് എണ്ണ കമ്പനികളുടെ പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി നടത്തിയ ചർച്ചയിലാണ് ഏത് ഏജൻസിയിൽ നിന്നും ഗ്യാസ് സിലിണ്ടർ വാങ്ങാം എന്ന ആശയം രൂപപ്പെട്ടത് എന്നും ഇതിന് വേണ്ടി ബുക്കിംഗ്  ചട്ടത്തിൽ മാറ്റം വരുത്താനുള്ള പ്രാരംഭ നടപടികൾ പെട്രോളിയം മന്ത്രാലയം തുടങ്ങിയെന്നും ഐ ഒ സി വൃത്തങ്ങൾ അറിയിച്ചു.
 

0 comments: