2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് ആർ ടി പി സി ആർ നിരക്ക് കുറച്ചു ഇനി 500 രൂപ മാത്രം-
തിരുവനന്തപുരം: സംസ്ഥാനത്ത് ആർ ടി പി സി ആർ നിരക്ക് 1700 രൂപയിൽ നിന്നും 500 രൂപ ആക്കി കുറച്ചെന്ന് മന്ത്രി കെ കെ ശൈലജ.ഐസിഎംആർ അംഗീകരിച്ച പുതിയ കിറ്റുകൾ കുറഞ്ഞനിരക്കിൽ വിപണിയിൽ ലഭ്യമായതോടുകൂടി ആണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.മുൻപ് ഈ ടെസ്റ്റിന് 1500 രൂപയായി കുറച്ചു എങ്കിലും ഹൈക്കോടതി വിധി വന്നതോടെ കൂടിയാണ് 1700 രൂപയിൽ തന്നെ പരിശോധന നടത്തിയിരുന്നത്.


ടെസ്റ്റ് കിറ്റ് എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം സ്വാബ്‌ ചാർജ് എന്നിവ ഉൾപ്പെടെയാണ് ഈ നിരക്ക്. സ്വകാര്യ ലാബുകളുടെ കാര്യമാണിത്. സർക്കാർ ആശുപത്രികളിൽ ഈ ടെസ്റ്റ് എല്ലാം സൗജന്യമാണ്.
ഇന്ത്യയിൽ ഈ ടെസ്റ്റിന് ഏറ്റവും കൂടുതൽ നിരക്ക് ഈടാക്കിയിരുന്ന സംസ്ഥാനം കേരളമായിരുന്നു. ഏറ്റവും കുറവായ 400 രൂപ ഒഡീഷയിൽ ആണ്. കേരളത്തിലെ തൊട്ടുപിന്നിൽ തമിഴ്നാടാണ് 1200 രൂപ. ഡൽഹിയിലും കർണാടകയിലും 800 രൂപയാണ് നിരക്ക്.

0 comments: