2021, ഏപ്രിൽ 30, വെള്ളിയാഴ്‌ച

സംസ്ഥാനത്ത് ചൊവ്വ മുതൽ വ്യാഴം വരെ കനത്ത നിയന്ത്രണം: മുഖ്യമന്ത്രി

 


തിരുവനന്തപുരം:സംസ്ഥാനത്ത് ചൊവ്വ മുതൽ ഞായർ വരെ കനത്ത നിയന്ത്രണം കൊണ്ട് വരാൻ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.ദുരന്തനിവാരണ നിയമം ആവശ്യമായ കാര്യങ്ങളിൽ അത് ഉപയോഗിക്കാൻ അനുമതി നൽകിയതായും പറഞ്ഞു.

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പു വരുത്തും. ഓക്സിജൻ സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിൽ വ്യക്തമായി മുന്നിലും പിന്നിലും കാണാവുന്ന തരത്തിൽ ഓക്സിജൻ എമർജൻസി എന്ന സ്റ്റിക്കർ ഒട്ടിക്കണം.ഇത് പോലീസിനെ സഹായിക്കും. ഇക്കാര്യത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം ശ്രദ്ധ  പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 comments: