2021, മേയ് 30, ഞായറാഴ്‌ച

കോവിഡ് അനാഥമാക്കിയ കുട്ടികള്‍ക്ക് 10 ലക്ഷത്തിന്റെ കേന്ദ്ര പാക്കേജ്

 


കോവിഡ് അനാഥമാക്കിയ കുട്ടികള്‍ക്ക് 10 ലക്ഷത്തിന്റെ കേന്ദ്ര പാക്കേജ്

കൊവിഡ്​ ബാധിച്ച്‌​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികള്‍ക്കായി പ്രത്യേക പാക്കേജ്​ അവതരിപ്പിച്ച്‌​ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം രൂപ പി.എം കെയേഴ്​സ്​ ഫണ്ടില്‍ നിന്നും മാറ്റിവച്ച്‌ ​18 വയസ്​​ പൂര്‍ത്തിയാകുമ്പോൾ ഈ തുകയില്‍ നിന്ന്​ സ്​റ്റൈപ്പന്‍ഡ്​ നല്‍കും. 23ാം വയസില്‍ തുക പൂര്‍ണമായും കുട്ടികള്‍ക്ക്​ കൈമാറും. സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍.വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ കൊവിഡ്​ ബാധിച്ച്‌​ മാതാപിതാക്കളെ നഷ്​ടപ്പെട്ട കുട്ടികള്‍ക്കായി പാക്കേജുകള്‍ പ്രഖ്യാപിച്ചിരുന്നു.

പാക്കേജ് ഇപ്രകാരം10 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വീടിന് അടുത്തുള്ള കേന്ദ്രീയവിദ്യാലയങ്ങളിലോ സ്വകാര്യ സ്കൂളുകളിലോ സൗജന്യ വിദ്യാഭ്യാസം.പതിനൊന്ന് വയസിനും 18 വയസിനും ഇടയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രീയ വിദ്യാലയങ്ങള്‍,​ സൈനിക്,​ നവോദയ സ്കൂളുകളില്‍ പ്രവേശനം നല്‍കും.ഫീസ്,​ യൂണിഫോം,​ പുസ്തകങ്ങള്‍,​ നോട്ടുബുക്കുകള്‍ എന്നിവ സൗജന്യമായി നല്‍കും. ആയുഷ്​മാന്‍ ഭാരത്​ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച്​ ലക്ഷം രൂപയുടെ ​ആരോഗ്യ ഇന്‍ഷ്വറന്‍സ്. ഉന്നതവിദ്യാഭ്യാസത്തിനായി വായ്​പകള്‍ നല്‍കും. വായ്​പ പലിശ കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.

0 comments: