2021, മേയ് 30, ഞായറാഴ്‌ച

പിഎം കിസാന്‍ യോജനയില്‍ നിന്നും 4,000 രൂപ

 


കർഷകരുടെയും അവരുടെ കുടുംബങ്ങളുടെയും ക്ഷേമത്തിനായി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നിരവധി പദ്ധതികളും പരിപാടികളുംആരംഭിച്ചു. അതിലൊന്നാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. ഈ പദ്ധതിയിലൂടെ രാജ്യത്തെ ചെറുകിട, നാമമാത്ര കർഷകർക്ക് പ്രതിവർഷം 6000 രൂപ മൂന്ന് വ്യത്യസ്ത തവണകളായി 2000 വീതം  കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നേരിട്ട് അയയ്ക്കുന്നു. കർഷകർക്ക് ഏറ്റവും പ്രചാരമുള്ളതും പ്രയോജനകരവുമായ പദ്ധതിയാണ് പിഎം-കിസാൻ പദ്ധതി. 9 കോടിയിലേറെ കൃഷിക്കാരാണ് പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയില്‍ പങ്കാളികളായിരിക്കുന്നത്.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് പദ്ധതിയുടെ എട്ടാമത്തെ ഗഡു വിതരണം ചെയ്തത്.ഇരുപതിനായിരം കോടി രൂപയാണ് 9.5 കോടി കര്‍ഷകർക്ക് നല്‍കിയിരിക്കുന്നത്. നിങ്ങള്‍ ഒരു കര്‍ഷകനും പിഎം കിസാന്‍ യോജന പദ്ധതിയിൽ അംഗമാകാൻ യോഗ്യതയുള്ള  വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വീടുകളില്‍ ഇരുന്നു കൊണ്ടു തന്നെ പദ്ധതിയ്ക്കായി അപേക്ഷിക്കുവാനും അതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കുവാനും സാധിക്കും. പദ്ധതിയില്‍ ചേരാന്‍ ആഗ്രഹിക്കുന്ന പുതിയ കര്‍ഷകര്‍ക്ക് ജൂണ്‍ 30ന് മുമ്പായി https://pmkisan.gov.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

ഈ സാഹചര്യത്തില്‍, ജൂണ്‍ 30ന് മുമ്പ് പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കര്‍ഷകന് ആദ്യ ഗഢു ജൂലൈ മാസത്തിലും ഒപ്പം രണ്ടാം ഗഢു ആഗസ്ത് മാസത്തിലും ലഭിക്കും. അതായത് രജിസ്റ്റര്‍ ചെയ്ത് അധികം കാത്തിരിക്കാതെ തന്നെ കര്‍ഷകന്റെ കൈയ്യില്‍ 4,000 രൂപ എത്തുമെന്നര്‍ഥം.

പദ്ധതി ആരംഭിച്ച സമയത്ത് ചെറിയ ഭൂമി കൈവശം ഉള്ള കര്‍ഷകര്‍ക്ക് മാത്രമായിരുന്നു പദ്ധതിയുടെ ആനുകൂല്യം നല്‍കിയിരുന്നത്. പിന്നീട് രാജ്യത്തെ ഏത് കര്‍ഷകനും പദ്ധതി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയില്‍ നിബന്ധനകളില്‍ ഭേദഗതി വരുത്തുകയായിരുന്നു.

0 comments: